---
title: "കൂത്തുപറമ്പ് ചുവന്നു ; കെ.വി. സുധീഷ് സ്മരണയിൽ ഉജ്ജ്വല വിദ്യാർത്ഥി റാലി"
english_title: "The grass is red; Ujjwala student rally in memory of k v  Sudheesh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92476/the-grass-is-red-ujjwala-student-rally-in-memory-of-k-v-sudheesh"
published_at: "2023-01-26T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f29d8d0f3_a63464e6-f61f-47a0-9ae9-9b32a5aa4b06.jpg"
keywords: []
---

# കൂത്തുപറമ്പ് ചുവന്നു ; കെ.വി. സുധീഷ് സ്മരണയിൽ ഉജ്ജ്വല വിദ്യാർത്ഥി റാലി

> **Lead Summary:** **കൂത്തുപറമ്പ്**: കാലം കരുത്തു കൂട്ടുമെന്ന് തെളിയിച്ച് കൂത്തുപറമ്പിൽ രക്തസാക്ഷി കെ.വി. സുധീഷ് സ്മരണയിൽ ഉജ്ജ്വല വിദ്യാർത്ഥി റാലി . എസ്.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറിയായിരുന്ന കെ.വി. സുധീഷിന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി.

## Article Content

**കൂത്തുപറമ്പ്**: കാലം കരുത്തു കൂട്ടുമെന്ന് തെളിയിച്ച് കൂത്തുപറമ്പിൽ രക്തസാക്ഷി കെ.വി. സുധീഷ് സ്മരണയിൽ ഉജ്ജ്വല വിദ്യാർത്ഥി റാലി . എസ്.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറിയായിരുന്ന കെ.വി. സുധീഷിന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി.

സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. തൊക്കിലങ്ങാടിയിൽനിന്ന് കൂത്തുപറമ്പിലേക്ക് റാലി നടത്തി. അനുസ്മരണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ്‌ കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി.എസ്. സഞ്ജീവ് അധ്യക്ഷനായി. കെ.വി. സുധീഷ് എൻഡോവ്മെൻ്റ് ബ്രണ്ണൻ കോളേജിലെ മൂന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനി അഭിനിക്ക് നൽകി.

വൈഷ്ണവ് മഹേന്ദ്രൻ, ശരത്ത് രവീന്ദ്രൻ, സാരംഗ് കോട്ടായി, ജില്ലാ വൈസ് പ്രസിഡൻറ് അനുവിന്ദ്, ഋതുവർണ, ആദർശ് പാട്യം, ഷെമിത്ത് സുന്ദർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92476/the-grass-is-red-ujjwala-student-rally-in-memory-of-k-v-sudheesh)