---
title: "അമൃത് ഭാരത് പദ്ധതിയിലൂടെ മുഖം  മിനുക്കാനൊരുങ്ങി  തലശ്ശേരി, മാഹി  റെയിൽവെ സ്റ്റേഷനുകൾ ; 15 കോടി രൂപയുടെ വികസനം നടപ്പാക്കുമെന്ന്   റെയിൽവെ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്"
english_title: "Thalassery and Mahi railway stations are getting a makeover through the Amrit Bharat project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92475/thalassery-and-mahi-railway-stations-are-getting-a-makeover-through-the-amrit-bharat-project"
published_at: "2023-01-26T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f1b47bc0b_6a71f934-a85b-4c5a-ad7c-768bc7cdf895.jpg"
keywords: []
---

# അമൃത് ഭാരത് പദ്ധതിയിലൂടെ മുഖം  മിനുക്കാനൊരുങ്ങി  തലശ്ശേരി, മാഹി  റെയിൽവെ സ്റ്റേഷനുകൾ ; 15 കോടി രൂപയുടെ വികസനം നടപ്പാക്കുമെന്ന്   റെയിൽവെ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്

> **Lead Summary:** ** തലശ്ശേരി**:2023 ലും 24 ലിലും രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. ഭാഗികമായി മാത്രം മേൽക്കൂരയുള്ള രണ്ട് പ്ലാറ്റ്ഫോറത്തിലും പൂർണ്ണമായും മേൽക്കൂര പണിയും- വിശ്രമമുറികളുടെയും ശൌചാലയങ്ങളുടെയും എണ്ണം കൂട്ടി സൌകര്യങ്ങൾ വർദ്ധിപ്പിക്കും. ആവശ്യമായത്ര വെളിച്ചവും ഇരിപ്പിടങ്ങളും രണ്ട് പ്ലാറ്റ്ഫോമിലും ഏർപ്പെടുത്തും - ശുദ്ധജല ലഭ്യത ഉറപ്പാക്കും - റിസർവ്വേഷനും ടിക്കറ്റ് കൌണ്ടറുകളും പ്രത്യേക ബ്ലോക്കിൽ സ്ഥാപിക്കുന്നതിനെ പറ്റി ആലോചിച്ചു വരുന്നതായി കൃഷ്ണദാസ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

** തലശ്ശേരി**:2023 ലും 24 ലിലും രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. ഭാഗികമായി മാത്രം മേൽക്കൂരയുള്ള രണ്ട് പ്ലാറ്റ്ഫോറത്തിലും പൂർണ്ണമായും മേൽക്കൂര പണിയും- വിശ്രമമുറികളുടെയും ശൌചാലയങ്ങളുടെയും എണ്ണം കൂട്ടി സൌകര്യങ്ങൾ വർദ്ധിപ്പിക്കും. ആവശ്യമായത്ര വെളിച്ചവും ഇരിപ്പിടങ്ങളും രണ്ട് പ്ലാറ്റ്ഫോമിലും ഏർപ്പെടുത്തും - ശുദ്ധജല ലഭ്യത ഉറപ്പാക്കും - റിസർവ്വേഷനും ടിക്കറ്റ് കൌണ്ടറുകളും പ്രത്യേക ബ്ലോക്കിൽ സ്ഥാപിക്കുന്നതിനെ പറ്റി ആലോചിച്ചു വരുന്നതായി കൃഷ്ണദാസ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുലർച്ചെ എത്തുന്ന ജനശതാബ്ദി;ആലപ്പുഴ എക്സ്പ്രസ് എന്നീ തീവണ്ടികളിൽ യാത്ര ചെയ്യാനെത്തുന്നവർക്കുണ്ടാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാൻ നാലര മണി മുതൽ ടിക്കറ്റ് വെൻഡിംഗ് മിഷ്യൻ പ്രവർത്തിപ്പിക്കാൻ ഉടൻ ആളെ നിയോഗിക്കും - ടിക്കറ്റ് കൌണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നടപടികൾ ആയിട്ടുണ്ട്.

യാത്രക്കാരുടെ സൌകര്യത്തിനായി ഒരു ഫുട് ഓവർ ബ്രിഡ്ജ് കൂടി ഏർപ്പെടുത്തും .തലശ്ശേരിയിൽ നിർത്താത്ത ചില ദീർഘദൂര വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്നതും റെയിൽവെയുടെ പരിഗണനയിൽ ഉണ്ടെന്ന് ചെയർമാൻ പറഞ്ഞു. -ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ്, മണ്ഡലം സിക്രട്ടറി കെ.അനിൽകുമാർ എന്നിവരും കൂടെയുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92475/thalassery-and-mahi-railway-stations-are-getting-a-makeover-through-the-amrit-bharat-project)