---
title: "മാഹിയിലെ വ്യാപാരി സമരം വിജയം ; ജി.എസ്.ടി. വിജിലൻസ്  ഉദ്യോഗസ്ഥരെ സെയിൽസ്  ടാക്സ് കമ്മീഷണർ  തിരികെ വിളിച്ചു"
english_title: "Traders strike in Mahi won; The vigilance officials were called back by the sales tax commissioner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92461/traders-strike-in-mahi-won-the-vigilance-officials-were-called-back-by-the-sales-tax-commissioner"
published_at: "2023-01-26T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1cf9761840_images.jpg"
keywords: []
---

# മാഹിയിലെ വ്യാപാരി സമരം വിജയം ; ജി.എസ്.ടി. വിജിലൻസ്  ഉദ്യോഗസ്ഥരെ സെയിൽസ്  ടാക്സ് കമ്മീഷണർ  തിരികെ വിളിച്ചു

> **Lead Summary:** **മാഹി**: പുതുച്ചേരിയിൽ നിന്നെത്തിയ ജി.എസ്.ടി.വിജിലൻസ് വിഭാഗം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാഹിയിൽ വിവിധ കടകളിൽ നടത്തിയ റെയ്ഡ് അവസാനിപ്പിച്ചു.

## Article Content

**മാഹി**: പുതുച്ചേരിയിൽ നിന്നെത്തിയ ജി.എസ്.ടി.വിജിലൻസ് വിഭാഗം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാഹിയിൽ വിവിധ കടകളിൽ നടത്തിയ റെയ്ഡ് അവസാനിപ്പിച്ചു.

പുതുച്ചേരി ട്രേഡേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് എം.ശിവശങ്കർ എം എൽ എ പുതുച്ചേരിയിലെ സെയിൽ ടാക്സ് കമ്മീഷണർ രാജശേഖരനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഉദ്യോഗസ്ഥരെ പുതുച്ചേരിയിലേക്ക് തിരിച്ചുവിളിച്ചത്. ചർച്ചയിൽ മാഹിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാറും ഓൺലൈനിൽ പങ്കെടുത്തിരുന്നു.

കടകൾ തോറുമുള്ള റെയ്ഡുകളിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഒന്നടങ്കം അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തിയിരുന്നു. സമരം വിജയിപ്പിച്ച വ്യാപാരികളോടും. പിന്തുണച്ച പൊതുജനങ്ങളോടും ഏകോപന സമിതി ചെയർമാൻ കെ.കെ അനിൽകുമാർ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92461/traders-strike-in-mahi-won-the-vigilance-officials-were-called-back-by-the-sales-tax-commissioner)