---
title: "കടവത്തൂർ  കുറൂളി കാവ്  ഭഗവതി ക്ഷേത്രത്തിൽ  ശാസ്തപ്പൻ ശ്രീകോവിൽ പുനപ്രതിഷ്ഠ നാളെ"
english_title: "Kadavathur Kuruli Kav Bhagavathy Temple re-consecration of Shastappan shrine tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92418/kadavathur-kuruli-kav-bhagavathy-temple-re-consecration-of-shastappan-shrine-tomorrow"
published_at: "2023-01-25T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d13db2bdff9_21a23743-21cb-40fe-9c1b-741a58f64a68.jpg"
keywords: []
---

# കടവത്തൂർ  കുറൂളി കാവ്  ഭഗവതി ക്ഷേത്രത്തിൽ  ശാസ്തപ്പൻ ശ്രീകോവിൽ പുനപ്രതിഷ്ഠ നാളെ

> **Lead Summary:** ** കടവത്തൂർ**: ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.50ന് പുല്ലഞ്ചേരി ഇല്ലത്ത് ശ്രീ ബിജു നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പുന:പ്രതിഷ്ഠാ കർമ്മം നടക്കുക.

## Article Content

** കടവത്തൂർ**: ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.50ന് പുല്ലഞ്ചേരി ഇല്ലത്ത് ശ്രീ ബിജു നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പുന:പ്രതിഷ്ഠാ കർമ്മം നടക്കുക.

തിറ മഹോത്സവം ഫെബ്രുവരി 18 മുതൽ 22 വരെ നടക്കും.18 ന് കുറൂളിക്കാവ് കലാക്ഷേത്ര ഒരുക്കുന്ന കലാപരിപാടികൾ നടക്കും.

19 ന് കരോക്കെ ഗാന മത്സരം, നൃത്തനൃത്ത്യങ്ങൾ 20 ന് സാംസ്കാരിക ഘോഷയാത്ര, 21 ന് വൈകീട്ട് പന്തം തീകൊളുത്തൽ, 22 ന് വിവിധ തെയ്യങ്ങളുടെ കെട്ടിയാട്ടങ്ങൾ എന്നിവ നടക്കും.

വാർത്താസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വി കെ ബാബു, ആഘോഷ കമ്മിറ്റി കൺവീനർ എം വിനയൻ, ചെയർമാൻ ഇ. ശങ്കരൻകുട്ടി , മുൻ ട്രസ്റ്റി ചെയർമാൻ എം ബാലകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ എം സുനലൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92418/kadavathur-kuruli-kav-bhagavathy-temple-re-consecration-of-shastappan-shrine-tomorrow)