---
title: "ദുരിതം തീർക്കണം; ചൊക്ലിയിലെ    ഓട്ടോറിക്ഷാ തൊഴിലാളികൾ സമരരംഗത്ത് "
english_title: "Suffering must be done away with; Autorickshaw workers in Chokli are on strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92356/suffering-must-be-done-away-with-autorickshaw-workers-in-chokli-are-on-strike"
published_at: "2023-01-25T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0f9ef028da_cf3db4f9-df62-47c6-908b-62a5fcd7ef71.jpg"
keywords: []
---

# ദുരിതം തീർക്കണം; ചൊക്ലിയിലെ    ഓട്ടോറിക്ഷാ തൊഴിലാളികൾ സമരരംഗത്ത് 

> **Lead Summary:** ചൊക്ലി: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ചൊക്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിലവിലെ ഓട്ടോ സ്റ്റാൻഡുകൾ പാർക്കിങ് കേന്ദ്രങ്ങളായി അംഗീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി തീർത്ത് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

## Article Content

ചൊക്ലി: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ചൊക്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിലവിലെ ഓട്ടോ സ്റ്റാൻഡുകൾ പാർക്കിങ് കേന്ദ്രങ്ങളായി അംഗീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി തീർത്ത് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

ജില്ലാ കമ്മിറ്റിയംഗം വി. ജനാർദനൻ ഉദ്ഘാടനംചെയ്തു. സന്തോഷ് പൊയ്യേരി അധ്യക്ഷതവഹിച്ചു. വി.കെ. രാകേഷ്, ആർ.പി. ശ്രീധരൻ, കെ. പ്രമോദ്, എ.ടി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92356/suffering-must-be-done-away-with-autorickshaw-workers-in-chokli-are-on-strike)