---
title: "സി.പി.എമ്മിനും കോൺഗ്രസിനും വിശ്വാസം വിദേശമാധ്യമത്തോട് - എം.ടി.രമേശ്"
english_title: "CPM and Congress have faith in foreign media - M. T. Ramesh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92345/cpm-and-congress-have-faith-in-foreign-media-m-t-ramesh"
published_at: "2023-01-25T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0f47c76d17_Untitled-1_copy.jpg"
keywords: []
---

# സി.പി.എമ്മിനും കോൺഗ്രസിനും വിശ്വാസം വിദേശമാധ്യമത്തോട് - എം.ടി.രമേശ്

> **Lead Summary:** **പൊയിലൂർ**: ഇന്ത്യയിലെ പരമോന്നത നീതിപീഠത്തേക്കാൾ സി.പി.എമ്മിനും കോൺഗ്രസിനും വിശ്വാസം വിദേശമാധ്യമത്തോടാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു.

## Article Content

**പൊയിലൂർ**: ഇന്ത്യയിലെ പരമോന്നത നീതിപീഠത്തേക്കാൾ സി.പി.എമ്മിനും കോൺഗ്രസിനും വിശ്വാസം വിദേശമാധ്യമത്തോടാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു.

കേരള സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാണിക്കുന്നതിനും കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ ബി.ജെ.പി. പാനൂർ മണ്ഡലം കമ്മിറ്റിയുടെ പദയാത്ര സെൻട്രൽ പൊയിലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.വിഷ്ണു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.സത്യപ്രകാശ്, സി.കെ.കുഞ്ഞിക്കണ്ണൻ, ജാഥാലീഡർ അഡ്വ. ഷിജിലാൽ, മോഹനൻ മാനന്തേരി, വി.പി.സുരേന്ദ്രൻ, സി.പി.സംഗീത, ബിജു ഏളക്കുഴി, വി.പി.ബാലൻ, വി.പി.ഷാജി, എ.കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92345/cpm-and-congress-have-faith-in-foreign-media-m-t-ramesh)