---
title: "ധാർമ്മികതയാണ് പരിഹാരം, വിസ്ഡം വൈജ്ഞാനിക സമ്മേളനത്തിന് മീത്തലെ ചമ്പാട്  പ്രൗഡ തുടക്കം, ഇന്ന്  വൈകീട്ട് മുജാഹിദ് ബാലുശേരിയുടെ പ്രഭാഷണം"
english_title: "Morality is the solution, Meethale Champat Prauda kicks off the Wisdom Scientific Conference, Mujahid Balushery's lecture this evening"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92344/morality-is-the-solution-meethale-champat-prauda-kicks-off-the-wisdom-scientific-conference-mujahid-balusherys-lecture-this-evening"
published_at: "2023-01-25T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0ee9f7ed7b_62b67ae8-0d52-4736-a9e6-a543420842c3.jpg"
keywords: []
---

# ധാർമ്മികതയാണ് പരിഹാരം, വിസ്ഡം വൈജ്ഞാനിക സമ്മേളനത്തിന് മീത്തലെ ചമ്പാട്  പ്രൗഡ തുടക്കം, ഇന്ന്  വൈകീട്ട് മുജാഹിദ് ബാലുശേരിയുടെ പ്രഭാഷണം

> **Lead Summary:** **പാനൂർ**: ദിവ്യത്വം സ്വയം അവകാശപ്പെട്ടും മരണപ്പെട്ട വർക്ക് ദിവ്യത്വം കൽപിച്ച് നൽകിയും ആത്മീയ ചൂഷണങ്ങൾക്ക് അവസരമൊരുക്കുന്നവരെ കരുതിയിരിക്കണമെന്ന് ചമ്പാട് നടന്ന വിസ്ഡം വൈജ്ഞാനിക സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പാനൂർ**: ദിവ്യത്വം സ്വയം അവകാശപ്പെട്ടും മരണപ്പെട്ട വർക്ക് ദിവ്യത്വം കൽപിച്ച് നൽകിയും ആത്മീയ ചൂഷണങ്ങൾക്ക് അവസരമൊരുക്കുന്നവരെ കരുതിയിരിക്കണമെന്ന് ചമ്പാട് നടന്ന വിസ്ഡം വൈജ്ഞാനിക സമ്മേളനം ആവശ്യപ്പെട്ടു.

ഇസ്ലാം അപരൻ്റെ വിശപ്പകറ്റാനാണ് ആഹ്വാനം ചെയ്യുന്നതെന്നും വിസ്ഡം സംസ്ഥാന സെക്രട്ടറിയും, ജാമിഅ: അൽഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് പറഞ്ഞു. വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം അപരന്റെ വിശപ്പകറ്റാനും സഹായിക്കാനും കൽപിക്കുന്നുവെന്നല്ലാതെ പ്രാർത്ഥനകളുടെ പേരിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ എവിടെയും പറയുന്നില്ല. വിശ്വാസ വിമലീകരണത്തിലൂടെ മാത്രമാണ് മനസ്സിന് ശാന്തി ലഭിക്കുന്നത്. അതിനാൽ വ്യാജ ആത്മീയ കേന്ദ്രങ്ങളെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സി.പി.സലീം മുഖ്യ പ്രഭാഷണം നടത്തി. മുമ്പെങ്ങുമില്ലാത്ത വിധം മയക്കുമരുന്നുമാഫിയ നമ്മുടെ മക്കളെ ഉന്നം വയ്ക്കുകയാണെന്നും, കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നു വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് റാഷിദ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് സ്റ്റേറ്റ് സെക്രട്ടറി എം.കെ ഷബീർ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, വിസ്ഡം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ കിണവക്കൽ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം കൺവീനർ അബ്ദുൽ കരീം സ്വാഗതവും ഫൈസൽ ഹുസൈൻ നന്ദിയും പറഞ്ഞു. വിസ്ഡം സംസ്ഥാന വൈ സ് പ്രസിഡന്റ് ശരീഫ് എലാങ്കോട്, വെൽക്കം അഷ്റഫ്, കാ സിം ചമ്പാട്, കെ.കെ അഷ്റഫ്, ഒ.വി.സിദ്ധീഖ് മൊയ്തു കുഞ്ഞിപ്പള്ളി, അസീസ് വടക്കുമ്പാട്, ഫിറോസ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92344/morality-is-the-solution-meethale-champat-prauda-kicks-off-the-wisdom-scientific-conference-mujahid-balusherys-lecture-this-evening)