---
title: "മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് പൊയിലൂരിൽ സ്വീകരണം നൽകി"
english_title: "The Liquor Prohibition Committee welcomed the state procession at Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92326/the-liquor-prohibition-committee-welcomed-the-state-procession-at-poilur"
published_at: "2023-01-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0e13575982_ce2b3645-31e4-45b3-bbcc-272a835e1bc7.jpg"
keywords: []
---

# മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് പൊയിലൂരിൽ സ്വീകരണം നൽകി

> **Lead Summary:** **പൊയിലൂർ**: വിദ്യാർത്ഥികളെ മയക്കു മരുന്ന്, മദ്യ ലഹ രി മാഫിയകളിൽ നിന്നും വിമുക്തമാക്കണമെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ .

## Article Content

**പൊയിലൂർ**: വിദ്യാർത്ഥികളെ മയക്കു മരുന്ന്, മദ്യ ലഹ രി മാഫിയകളിൽ നിന്നും വിമുക്തമാക്കണമെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ .

തദ്ദേശ സ്ഥാപനങ്ങൾക്കു ഉണ്ടായിരുന്ന മദ്യ നിരോധന ജനാധികാരം പുനസ്ഥാപിക്കുക, സംസ്ഥാനത് പുതിയ ബാറുകളോ, മദ്യ ഷോപ്പുകളോ അനുവദിക്കാതിരിക്കുക, പ്രായ ത്തിനനുസരിച്ചു ലഹരി വിരുദ്ധ ഭാഗങ്ങൾ പാഠപുസ്തക ങ്ങളിൽ ഉൾപെടുത്തുക, നീര യുടെ കാർഷിക വ്യാവസായിക തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നീ ആ വശ്യങ്ങളും മദ്യ നിരോധന സമിതി ഗവണ്മെന്റിനോടാവശ്യപ്പെട്ടു.

കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോഡ് നിന്നും തിരുവനന്തപുരം വരെയുള്ള വാഹ ന പ്രചരണ ജാഥയുടെ ഭാഗമായി സെൻട്രൽ പൊയിലൂരിൽ സംസാരിക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ മാസ്റ്റർ. സം സ്ഥാന സെക്രട്ടറി വിൻസെന്റ് മാളിയേക്കൽ, പദ്മിനി ടീച്ചർ, കെ. എം. പുരുഷോത്തമൻ, മനോജൻ കല്ലായി എന്നി വർ സംസാരിച്ചു. കെ. സി. കുഞ്ഞിക്കണ്ണന്മാസ്റ്റർ, ഓട്ടാണി നാണുമാസ്റ്റർ, പെരിയാറമ്പത് നാണു, കല്ലങ്കണ്ടി കുഞ്ഞിക്കണ്ണൻ, മോളി ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92326/the-liquor-prohibition-committee-welcomed-the-state-procession-at-poilur)