---
title: "പ്രായപൂർത്തിയാകാത്ത മകൻ  സ്കൂട്ടർ ഓടിച്ചു ; പിതാവ് ജയിലിലായി"
english_title: "The minor son drove the scooter; Father is in jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92273/the-minor-son-drove-the-scooter-father-is-in-jail"
published_at: "2023-01-25T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0bb1138467_aaaaaaaaaaaaaa.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത മകൻ  സ്കൂട്ടർ ഓടിച്ചു ; പിതാവ് ജയിലിലായി

> **Lead Summary:** പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത പിതാവ് പിഴ അടക്കാത്തതിനെത്തുടർന്ന് ജയിലിലായി. ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയായ 57 കാരനെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് 25,000രൂപ പിഴ അടക്കാൻ ശിക്ഷിച്ചത്.

## Article Content

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത പിതാവ് പിഴ അടക്കാത്തതിനെത്തുടർന്ന് ജയിലിലായി. ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയായ 57 കാരനെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് 25,000രൂപ പിഴ അടക്കാൻ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ 15 ദിവസം തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ടായിരുന്നു. പണമടക്കാത്തതിനെത്തുടർന്ന് ഇന്നലെ പോലീസ് പിതാവിനെ പിടികൂടി ജയിലിലടക്കുകയായിരുന്നു.

പ്രായപൂർത്തി യാകാത്തവർ വാഹനമോടിച്ചാൽ വാഹന ഉടമക്കെതിരെയാണ് കേസെടുക്കുക. പിതാവിന്റെ പേരിലുള്ള സ്കൂട്ടർ മകൻ ഓടിച്ചതോടെയാണ് പിതാവ് ജയിലിലായത്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന വാഹന അപകടങ്ങൾക്കും കടുത്ത ശിക്ഷതന്നെയാണ് വാഹന ഉടമ നേരിടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92273/the-minor-son-drove-the-scooter-father-is-in-jail)