---
title: "പാനൂർ മേഖലയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്ന് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ"
english_title: "Gazetted Officers Association to build stadium in Panur region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92196/gazetted-officers-association-to-build-stadium-in-panur-region"
published_at: "2023-01-24T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfdca80eb13_10df5d99-1806-4eb4-bf7b-68ae4e8677d3.jpg"
keywords: []
---

# പാനൂർ മേഖലയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്ന് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ

> **Lead Summary:** ** പാനൂർ** : പാനൂർ മേഖലയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്നും, ഗസറ്റഡ് തസ്തികയിലെ ഒഴിവുകൾ നികത്തണമെന്നും കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ പാനൂർ യൂണിറ്റ് മൂന്നാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

** പാനൂർ** : പാനൂർ മേഖലയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്നും, ഗസറ്റഡ് തസ്തികയിലെ ഒഴിവുകൾ നികത്തണമെന്നും കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ പാനൂർ യൂണിറ്റ് മൂന്നാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സമ്മേളനം നടന്നത്. KGOA ജില്ലാ ട്രഷറർ കെ.ഷാജി ഉദ്ഘാടനം ചെയ്തു. പാനൂർ യൂണിറ്റ് പ്രസിഡണ്ട് ടി.വി സുഭാഷ് അധ്യക്ഷനായി. സെക്രട്ടറി വി.വി പ്രസാദ് സ്വാഗതം പറഞ്ഞു.

എ.പി പ്രസന്ന രക്തസാക്ഷി പ്രമേയവും, ഷീജാമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ടായി ടി.വി സുഭാഷിനെയും, വൈസ് പ്രസിഡണ്ടായി സി.എസ് ഷിജുവിനെയും, സെക്രട്ടറിയായി വിവി പ്രസാദിനെയും, ജോ. സെക്രട്ടറിയായി ഷീജാമണിയെയും തിരഞ്ഞെടുത്തു. ശശികുമാർ, പി.രാജീവൻ, എ.പി പ്രസന്ന എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92196/gazetted-officers-association-to-build-stadium-in-panur-region)