---
title: "മാലിന്യ സംസ്കരണം ;   ജില്ലക്ക് മാതൃകയായി തലശ്ശേരി മോഡൽ"
english_title: "Waste Management; Thalassery model as a model for the district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92188/waste-management-thalassery-model-as-a-model-for-the-district"
published_at: "2023-01-24T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfc80cc6e38_2e14f318-6fae-479f-92b1-2a6874efef26.jpg"
keywords: []
---

# മാലിന്യ സംസ്കരണം ;   ജില്ലക്ക് മാതൃകയായി തലശ്ശേരി മോഡൽ

> **Lead Summary:** **തലശ്ശേരി**: പുന്നോൽ പെട്ടിപ്പാലം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചതിന് ശേഷം കഴിഞ്ഞ 12 വർഷങ്ങളായി നഗരത്തിൽ നടപ്പാക്കിയ വിവിധങ്ങളായ മാലിന്യ സംസ്കരണ പദ്ധതികളിലൂടെ തലശ്ശേരി നഗരസഭ, കണ്ണൂർ ജില്ലയ്ക് മാതൃകയായതായി ചെയർപേഴ്സൺ കെ.എം.ജമുനാ റാണിയും നഗരസഭാ സിക്രട്ടറി ബിജുമോൻ ജോസഫും വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

## Article Content

**തലശ്ശേരി**: പുന്നോൽ പെട്ടിപ്പാലം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചതിന് ശേഷം കഴിഞ്ഞ 12 വർഷങ്ങളായി നഗരത്തിൽ നടപ്പാക്കിയ വിവിധങ്ങളായ മാലിന്യ സംസ്കരണ പദ്ധതികളിലൂടെ തലശ്ശേരി നഗരസഭ, കണ്ണൂർ ജില്ലയ്ക് മാതൃകയായതായി ചെയർപേഴ്സൺ കെ.എം.ജമുനാ റാണിയും നഗരസഭാ സിക്രട്ടറി ബിജുമോൻ ജോസഫും വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

ബോധവൽക്കരണത്തിലൂടെയും ഉറവിട മാലിന്യ സംസ്കരണത്തിലൂടെയും കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി നഗരസഭാ പരിധിയിൽ നടപ്പാക്കിയ സംവിധാനങ്ങളാണ്  മാതൃകയാവുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി

- നഗരസഭയിൽ ഹരിത കർമ്മ സേന പ്രവർത്തനം കാര്യക്ഷമമാക്കി - കൃത്യമായ ഇടവേളകളിൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തി കർമ്മ സേനാംഗങൾ ശേഖരിച്ച് നിർമ്മൽ ഭാരത് ഏജൻസി മുഖേന കണ്ടിക്കലിലെ എം.ആർ.എഫിൽ എത്തിച്ച് സെ ഗ്രിഗേഷൻ നടത്തി വിവിധ മേഖലകളിലേക്ക് കയറ്റി അയക്കുകയാണ്.

49 സ്ത്രികൾക്ക് ഇതിലൂടെ മെച്ചപ്പെട്ട വേതനവും ലഭിക്കുന്നു - നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനായി 32 ബോട്ടിൽ ബൂത്തുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തലശ്ശേരി മോഡൽ എന്നറിയപ്പെടുന്ന ബോട്ടിൽ ബൂത്തുകൾ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് സ്ഥാപിച്ചു വരികയാണ്.

നഗരപരിധിയിലെ എല്ലാഹയർ സെക്കൻ്ററി സ്കൂളുകളിലും മാലിന്യം നിക്ഷേപിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനായി 4 ബിന്നുകൾ അടങ്ങുന്ന കലക്ടേഴ്സ് അറ്റ് സ്കൂൾ സംവിധാനം ഉടൻ സ്ഥാപിക്കും - കൊതുക നിവാരണത്തിനും പദ്ധതി തയ്യാറാക്കി' -പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.ടി.വി.കളും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഖരമാലിന്യ പദ്ധതികൾ നടപ്പിലാക്കാൻ ലോകബാങ്കിൻ്റെ സഹായത്തിൽ 15.6 കോടി ലഭ്യമായതും ഇതിലെ ആദ്യഘട്ടം തുടങ്ങിയതായും ചെയർപേഴ്സൺ അറിയിച്ചു - നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരും അംഗങ്ങളുമായ ഷബാന ഷാ നവാസ് ;അബ്ദുൾ ഖ്വിലാബ്, സി.ഗോപാലൻ, സി.സോമൻ, ബംഗ്ളാഷംസുദ്ദീൻ, ഹെൽത്ത് സുപ്പർവൈസർ പ്രമോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92188/waste-management-thalassery-model-as-a-model-for-the-district)