---
title: "ധാർമ്മികതയാണ് പരിഹാരം, വിസ്ഡം വൈജ്ഞാനിക സമ്മേളനം ഇന്ന് വൈകീട്ട്  മുതൽ മേലെ ചമ്പാട്  ആരംഭിക്കും."
english_title: "Morality is the solution, the Wisdom Scientific Conference will begin today evening in Mele Champadha."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92138/morality-is-the-solution-the-wisdom-scientific-conference-will-begin-today-evening-in-mele-champad"
published_at: "2023-01-24T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf98e296ac0_f423322b-1c40-4267-86b4-4a3b9f0a626a.jpg"
keywords: []
---

# ധാർമ്മികതയാണ് പരിഹാരം, വിസ്ഡം വൈജ്ഞാനിക സമ്മേളനം ഇന്ന് വൈകീട്ട്  മുതൽ മേലെ ചമ്പാട്  ആരംഭിക്കും.

> **Lead Summary:** **പാനൂർ**: ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തലശ്ശേരി ഏരിയ സമിതി സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മളനത്തിൽ അറിയിച്ചു.

## Article Content

**പാനൂർ**: ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തലശ്ശേരി ഏരിയ സമിതി സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മളനത്തിൽ അറിയിച്ചു.

ഇന്നും,നാളെയും ദിവസങ്ങളിൽ വൈകുന്നേരം 4:30 മുതൽ മേലെ ചമ്പാട് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്മാർ വ്യത്യസ്ഥ വിഷയങ്ങൾ അവതരിപ്പിക്കും. വിസ്ഡം സംസ്ഥാന സെക്രട്ടറിയും ജാമിഅഃ അൽഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടറുമായ ഫൈസൽ മൗലവി പുതുപ്പറമ്പ് വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിക്കും. വൈജ്ഞാനിക സമ്മേളനത്തിന്റെ ആമുഖ പ്രഭാഷണം സി.പി.സലീം നിർവഹിക്കും. അന്ധവിശ്വാസങ്ങൾക്കും ആത്മീയ ചൂഷണങ്ങൾക്കുമെതിരെ ഇസ്ലാമിക പ്രതിരോധം, സദാചാര ധാർമിക മൂല്യങ്ങളുടെ പ്രചാരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

അസ്വാഭാവിക പെരുമാറ്റത്തെ ദിവ്യത്വമായി വ്യാഖ്യാനിച്ച് ചൂഷണം ചെയ്യുന്നതിനെ സമ്മേളനം ശക്തമായി തുറന്ന് കാണിക്കും. വിശ്വാസത്തിലൂടെ വിശുദ്ധിയിലേക്ക്, നല്ല കുടുംബം നല്ല സമൂഹം, കുറ്റകൃത്യങ്ങൾ : കാരണങ്ങളും പരിഹാരങ്ങളും എന്നീ

വിഷയങ്ങളിൽ പ്രമുഖ പണ്ഡിതന്മാരായ മുജാഹിദ് ബാലുശ്ശേരി, മുനവ്വർ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദേശ പ്രയാണം നാളെ പാനൂരിൽ സമാപിക്കും. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ എന്നീ മണ്ഡലങ്ങളിലെ വിവിധ ശാഖാ കേന്ദ്രങ്ങളില്‍ അയൽക്കൂട്ടങ്ങൾ, പ്രചാരണ സംഗമങ്ങള്‍, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖാ വിതരണം, ഗൃഹ സമ്പര്‍ക്കം, കുടംബ സംഗമങ്ങൾ, മണ്ഡലം കണ്‍വെന്‍ഷനുകള്‍, സോഷ്യൽ മീഡിയ പ്രചാരണം എന്നിവ സംഘടിപ്പിച്ചു.

പത്ര സമ്മേളനത്തിൽ റാഷിദ്‌ സ്വലാഹി, 'ഫൈസൽ ഹുസൈൻ, സിദ്ധീഖ് ഒ. വി , കാസിം ചമ്പാട് , അസീസ് വടക്കുമ്പാട് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92138/morality-is-the-solution-the-wisdom-scientific-conference-will-begin-today-evening-in-mele-champad)