---
title: "ബിജെപി പാനൂർ മണ്ഡലം പദയാത്രക്ക് നാളെ തുടക്കം."
english_title: "BJP's Panur Constituency Padayatra will start tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92127/bjps-panur-constituency-padayatra-will-start-tomorrow"
published_at: "2023-01-24T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf8e0370092_c491b0e4-5e6e-47de-9e21-9b35d86fe35f.jpg"
keywords: []
---

# ബിജെപി പാനൂർ മണ്ഡലം പദയാത്രക്ക് നാളെ തുടക്കം.

> **Lead Summary:** ** പാനൂർ**: നരേന്ദ്രമോദി സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും ,കേരള സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാണിക്കുന്നതിനും ,കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനക്കും എതിരെ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഡ്വ ഷിജിലാൽ നയിക്കുന്ന പദയാത്ര പാനൂർ മണ്ഡലത്തിൽ 25, 26 തീയതികളിൽ നടക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

** പാനൂർ**: നരേന്ദ്രമോദി സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും ,കേരള സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാണിക്കുന്നതിനും ,കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനക്കും എതിരെ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഡ്വ ഷിജിലാൽ നയിക്കുന്ന പദയാത്ര പാനൂർ മണ്ഡലത്തിൽ 25, 26 തീയതികളിൽ നടക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

24ന് വൈകുന്നേരം 5 - 00 മണിക്ക് സെൻട്രൽ പൊയിലൂരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പദയാത്ര ഉദ്ഘാടനം ചെയ്യും.25ന് ബുധൻ വടക്കേ പൊയിലൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ചെറുപറമ്പ്, കുന്നോത്ത് പറമ്പ്, പാറാട്, പുത്തൂർ , കൈവേലിക്കൽ , കെസി മുക്ക് ,കൂറ്റേരി, വൈദ്യർ പീടിക, സെൻറർ എലാങ്കോട്, പാലത്തായി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾക്ക് ശേഷം കടവത്തൂരിൽ സമാപിക്കും.

കടവത്തൂരിലെ സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘാടനം ചെയ്യും.26ന് വ്യാഴം കരിയാട് നിന്ന് ആരംഭിക്കുന്ന പദയാത്ര പുതുശ്ശേരി മുക്ക് , ബാലൻ പീടിക, പെരിങ്ങത്തൂർ, മുക്കിൽപീടിക, അണിയാരം പോസ്റ്റ് ഓഫീസ്, കീഴ്മാടം, വലിയാണ്ടി പീടിക, താഴെപ്പൂക്കോം, കാട്ടിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾക്ക് ശേഷം പാനൂരിൽ സമാപിക്കും.

സമാപന സമ്മേളനം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എന്‍ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം പി സത്യപ്രകാശ്,ജില്ലാ വൈസ് പ്രസിഡൻറ് വി പി സുരേന്ദ്രൻ ,സംസ്ഥാന കൗൺസിൽ അംഗം സി കെ കുഞ്ഞിക്കണ്ണൻ, മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷിജി ലാൽ , ജന. സെക്രട്ടറി വി പി ഷാജി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92127/bjps-panur-constituency-padayatra-will-start-tomorrow)