---
title: "പാനൂർ പൊലീസിനെതിരെ ആർ.എസ്.എസും, കോൺഗ്രസും;  പൊലീസിനെതിരെ  പോസ്റ്റർ"
english_title: "RSS, Congress against Panur Police; Poster against police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92106/rss-congress-against-panur-police-poster-against-police"
published_at: "2023-01-24T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf7cc549a10_7e776bc3-5ce5-4db2-8b07-53e1d07085cc.jpg"
keywords: []
---

# പാനൂർ പൊലീസിനെതിരെ ആർ.എസ്.എസും, കോൺഗ്രസും;  പൊലീസിനെതിരെ  പോസ്റ്റർ

> **Lead Summary:**  **പാനൂർ** : പന്ന്യന്നൂർ കൂറുമ്പക്കാവ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ പൊലീസിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

## Article Content

 **പാനൂർ** : പന്ന്യന്നൂർ കൂറുമ്പക്കാവ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ പൊലീസിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

എ.എസ്.ഐ ജയദേവനെ അക്രമിച്ച കോൺഗ്രസുകാരെ പിടികൂടാതെ പൊലീസ്, കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ദിനേശൻ പച്ചോളിന് പാനൂർ സിഐ എം പി ആസാദിൻ്റെ സംരക്ഷണത്തിൽ സുഖവാസം തുടങ്ങിയ ആക്ഷേപങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത്.

പോസ്റ്ററുകളിൽ പേര് വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആർ.എസ്.എസ് - ബിജെപി പ്രവർത്തകരാകാമെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ ദിവസം കെ. മുരളീധരൻ എം പി യും പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ 16 നാണ് പന്ന്യന്നൂർ - കൂറുമ്പക്കാവ് ക്ഷേത്രോത്സവത്തിനിടെ ആർ എസ് എസ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

അക്രമത്തിൽ ഗുരുതരമായി പരിക്കേ

ആർ.എസ്.എസ് ഖണ്ഡ് ശാരീരിക് പ്രമുഖ് സി ടി കെ അനീഷ്, സഹോദരി സാവി, സഹോദരൻ്റെ ഭാര്യ ഷീജ മണ്ഡൽ കാര്യവാഹ് അതുൽ എന്നിവർക്കും പരിക്കേറ്റിരുന്നു. അക്രമം തടയാനെത്തിയ പാനൂർ എ.എസ് ഐ ജയദേവൻ, സി പി ഒ ലെനീഷ് എന്നിവർക്കും ആൾക്കൂട്ട അക്രമത്തിൽ പരിക്കേറ്റു.ഐ പി സി 308,326 പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാനൂർ പൊലീസ് ഇരു പാർട്ടികളിലും പെട്ട 50 ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. അക്രമസംഭവങ്ങളിൽ ആർ എസ് എസ് പ്രവർത്തകരായ 4 പേരെ അറസ്റ്റു ചെയ്തു.

കോൺഗ്രസ് പ്രവർത്തകർ ഒളിവിലാണെന്നും, പരിശോധന തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി ഹാഷിമിനെ അക്രമിച്ച പ്രതികളെയും ഇതേവരെ പിടികൂടാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92106/rss-congress-against-panur-police-poster-against-police)