---
title: "മനേക്കരയിൽ ആയുധങ്ങളുമായി എത്തിയത് വിവാഹ വീട്ടിലെ തർക്കത്തിന് പ്രതികാരം ചെയ്യാനെന്ന് പ്രതികൾ"
english_title: "The accused came to Manekkara with weapons to avenge the dispute in the matrimonial home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92099/the-accused-came-to-manekkara-with-weapons-to-avenge-the-dispute-in-the-matrimonial-home"
published_at: "2023-01-24T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf702b938dc_f50822de-0178-46ba-b68f-8b959d0a10ec.jpg"
keywords: []
---

# മനേക്കരയിൽ ആയുധങ്ങളുമായി എത്തിയത് വിവാഹ വീട്ടിലെ തർക്കത്തിന് പ്രതികാരം ചെയ്യാനെന്ന് പ്രതികൾ

> **Lead Summary:** ** പാനൂർ**: മനേക്കരയിൽ മാരകായുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിലെ മുഴുവൻ പേരും പിടിയിലായി. പ്രതിയായ ലിബിൻ കോടതിയിൽ കീഴടങ്ങിയതോടെയാണ് മുഴുവൻ പ്രതികളും പിടിയിലായത്.

## Article Content

** പാനൂർ**: മനേക്കരയിൽ മാരകായുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിലെ മുഴുവൻ പേരും പിടിയിലായി. പ്രതിയായ ലിബിൻ കോടതിയിൽ കീഴടങ്ങിയതോടെയാണ് മുഴുവൻ പ്രതികളും പിടിയിലായത്.

മനേക്കര കൈരളി വായന ശാലയ്ക്ക് സമീപം മൂന്നംഗസംഘം ആയുധങ്ങളുമായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് 17 ന് പോലീസ് എത്തിയത്. പോലീസിനെ കണ്ടയുടനെ സംഘം ഓടിയെങ്കിലും  കതിരൂർ പുല്യോടി സ്വദേശി അശ്വന്തി (24)നെ പിടികൂടിയിരുന്നു.

ഇയാളിൽ നിന്നാണ് സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചത്. മറ്റൊരു പ്രതി ശ്രീലാലിനെ നെടുമ്പാശേരിയിൽ വച്ചാണ് പിടികൂടിയത്.

തലശ്ശേരിയിൽ സി.ഒ.ടി.നസീറിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതിയാണ് അശ്വന്ത്. സംഘത്തിലുൾപ്പെട്ട മനേക്കരയിലെ കോറോൾ വീട്ടിൽ ലിബിൻ (28) തിങ്കളാഴ്ച ഉച്ചയോടെ തലശേരി അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാവുകയും ചെയ്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇയാളും പ്രതിയായിരുന്നു. മനേക്കരയിലെ വിവാഹവീട്ടിൽ മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പിറ്റേന്നാൾ പ്രതികാരം ചെയ്യാനെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പോലീസിലറിയിച്ചതോടെയാണ് അശ്വന്ത് ആയുധങ്ങളുമായി പിടിയിലായത്. ഇരുവരേയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92099/the-accused-came-to-manekkara-with-weapons-to-avenge-the-dispute-in-the-matrimonial-home)