---
title: "യാത്രാ സേവനത്തിൻ്റെ അരനൂറ്റാണ്ട് ; സജിത്ത് ബസിനും, ഉടമയ്ക്കും മനേക്കരയിൽ ഞായറാഴ്ച്ച  സ്നേഹാദരവ്"
english_title: "Half a century of passenger service; Love to Sajith Bus and the owner in Manekkara on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92084/half-a-century-of-passenger-service-love-to-sajith-bus-and-the-owner-in-manekkara-on-sunday"
published_at: "2023-01-24T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf64eddea05_d1e3c832-a00f-4d6e-97b9-1ff00012eabf.jpg"
keywords: []
---

# യാത്രാ സേവനത്തിൻ്റെ അരനൂറ്റാണ്ട് ; സജിത്ത് ബസിനും, ഉടമയ്ക്കും മനേക്കരയിൽ ഞായറാഴ്ച്ച  സ്നേഹാദരവ്

> **Lead Summary:** ** തലശേരി **: തലശേരി - മനേക്കര - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സജിത്ത് ബസ് യാത്രക്കാരുടെ ജീവിതത്തിൻ്റെ ഭാഗം കൂടിയാണ്.

## Article Content

** തലശേരി **: തലശേരി - മനേക്കര - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സജിത്ത് ബസ് യാത്രക്കാരുടെ ജീവിതത്തിൻ്റെ ഭാഗം കൂടിയാണ്.

തുടർച്ചയായി 53 വർഷം സർവീസ് നടത്തുന്ന സജിത്ത് ബസിനും, ഉടമ കെ. വേലായുധനും മനേക്കര ഇ.എം.എസ് സ്മാരക വായനശാലയും, മനേക്കര പൗരാവലിയും അനുമോദിക്കും.

ഞായറാഴ്ച്ച വൈകീട്ട് 5.30ന് വായനശാലാ പരിസരത്തു നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ആദരായനം നിർവഹിക്കും. വൈസ് പ്രസിഡണ്ട് സി.കെ രമ അധ്യക്ഷത വഹിക്കും.

കെ. ചാത്തു മാസ്റ്റർ, എൻ.പി രാജൻ, ഇ. ഗോപാലൻ മാസ്റ്റർ, കെ. ചന്ദ്രബാബു എന്നിവർ സംസാരിക്കും. കെ.വേലായുധൻ മറുപടി പ്രസംഗം നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92084/half-a-century-of-passenger-service-love-to-sajith-bus-and-the-owner-in-manekkara-on-sunday)