---
title: "യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിൻ്റെ അറസ്റ്റ് ;  തലശേരിയിലും, കണ്ണൂരും റോഡുപരോധിച്ച് യൂത്ത് ലീഗ്."
english_title: "Arrest of Youth League State Secretary PK Ferozin;Youth league blocked roads in Thalassery and Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92037/arrest-of-youth-league-state-secretary-pk-ferozinyouth-league-blocked-roads-in-thalassery-and-kannur"
published_at: "2023-01-23T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cea61056a81_adbc7f7a-2d22-44c8-a5bb-a9db825dd06a.jpg"
keywords: []
---

# യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിൻ്റെ അറസ്റ്റ് ;  തലശേരിയിലും, കണ്ണൂരും റോഡുപരോധിച്ച് യൂത്ത് ലീഗ്.

> **Lead Summary:** **

## Article Content

**

തലശേരി **: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസിനെ പോലീസ് അറസ്‌ററു ചെയ്തതിനെതിരെ കണ്ണൂരും, തലശ്ശേരിയിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.

തലശേരിയിൽ ലോഗന്‍സ് റോഡാണ് ഉപരോധിച്ചത്. പ്രസിഡണ്ട് റഷീദ് തലായി, ജനറല്‍ സെക്രട്ടറി തഫ്‌ലീം മാണിയാട്ട്, മുന്‍സിപ്പല്‍ പ്രസിഡണ്ട് ജംഷീര്‍ മഹമൂദ്, സെക്രട്ടറി റമീസ് നരസിംഹ, ലീഗ് ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് ഫിറോസ്ഖാന്‍, സാദിഖ് മട്ടാമ്പ്രം, തശ്‌രിക് പുന്നോല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92037/arrest-of-youth-league-state-secretary-pk-ferozinyouth-league-blocked-roads-in-thalassery-and-kannur)