---
title: "കുടുംബശ്രീ രജത ജൂബിലിയാഘോഷം, വർണ്ണ ശബളമായ ഘോഷയാത്രയുമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്"
english_title: "Kudumbashree Silver Jubilee Celebration Panniyannoor Gram Panchayat with colorful procession"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92028/kudumbashree-silver-jubilee-celebration-panniyannoor-gram-panchayat-with-colorful-procession"
published_at: "2023-01-23T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce9e62eb3a1_b90a5a1b-fa98-4ad1-a4b8-988b226b78c8.jpg"
keywords: []
---

# കുടുംബശ്രീ രജത ജൂബിലിയാഘോഷം, വർണ്ണ ശബളമായ ഘോഷയാത്രയുമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** ** പന്ന്യന്നൂർ**: കുടുംബശ്രീ രജത ജുബിലി ആഘോഷത്തിൻ്റെ ഭാഗമായി പന്ന്യന്നൂർഗ്രാമപഞ്ചായത്ത് സി ഡി എസ്ന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര നടത്തി.

## Article Content

** പന്ന്യന്നൂർ**: കുടുംബശ്രീ രജത ജുബിലി ആഘോഷത്തിൻ്റെ ഭാഗമായി പന്ന്യന്നൂർഗ്രാമപഞ്ചായത്ത് സി ഡി എസ്ന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര നടത്തി.

ജനുവരി 26 ന് നടക്കുന്ന കുടുംബശ്രീ സംഗമം ചുവട് 2023 ൻ്റെ ഭാഗമായാണ് വിളംബര ഘോഷയാത്ര നടത്തിയത്. മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സമാപിച്ചു. പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് എ. ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസി. കെ.പി രമ, സി.ഡി.എസ് ചെയർപേഴ്സൻ ബിജുള എന്നിവർ സംസാരിച്ചു.

വാർഡ് അംഗങ്ങൾ, സി ഡി എസ് - എ ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരടക്കം ഒട്ടേറെ സ്ത്രീകൾ ഘോഷയാത്രയിൽ അണിചേർന്നു.

നാദബ്രഹ്മം ഗ്രൂപ്പിൻ്റെ ശിങ്കാരിമേളവും ഘോഷയാത്രക്ക് മിഴിവേകി. കുടുംബശ്രീയുടെ 25 വർഷം പൂർത്തിയായ വേളയിൽ 25 വർണ ബലൂണുകൾ പറത്തുകയും ചെയ്തു. 26 ന് പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളും ചേർന്ന് കുടുംബശ്രീ സംഗമവും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92028/kudumbashree-silver-jubilee-celebration-panniyannoor-gram-panchayat-with-colorful-procession)