---
title: "കണ്ണൂർ ജില്ലയിൽ നാളെ നടക്കാനിരുന്ന പെട്രോൾ പമ്പ് സമരം മാറ്റി. "
english_title: "The petrol pump strike scheduled for tomorrow in Kannur district has been postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92017/the-petrol-pump-strike-scheduled-for-tomorrow-in-kannur-district-has-been-postponed"
published_at: "2023-01-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce9b0ea8942_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ നാളെ നടക്കാനിരുന്ന പെട്രോൾ പമ്പ് സമരം മാറ്റി. 

> **Lead Summary:** ** കണ്ണൂർ** :കണ്ണൂർ ജില്ലയിൽ നാളെ നടക്കാനിരുന്ന പെട്രോൾ പമ്പ് സമരം മാറ്റി.

## Article Content

** കണ്ണൂർ** :കണ്ണൂർ ജില്ലയിൽ നാളെ നടക്കാനിരുന്ന പെട്രോൾ പമ്പ് സമരം മാറ്റി.

കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം വിളിച്ച ചർച്ചയെ തുടർന്നാണ് സമരം മാറ്റിയത്.

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചിരുന്നത്. തുടർ ചർച്ച ഫെബ്രുവരി ഏഴിന്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92017/the-petrol-pump-strike-scheduled-for-tomorrow-in-kannur-district-has-been-postponed)