---
title: "ഹാഷിമിനെതിരെയുള്ള ആർ.എസ്.എസ് അക്രമം ക്രൂരം; കൈയ്യും കെട്ടി നോക്കിയിരിക്കാനാകില്ല കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ"
english_title: "RSS violence against Hashim brutal; KPCC President K. Sudhakaran cannot sit idly by"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92009/rss-violence-against-hashim-brutal-kpcc-president-k-sudhakaran-cannot-sit-idly-by"
published_at: "2023-01-23T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce87617010c_cac7386b-a42c-4941-b8a7-b6f2e3df1ce2.jpg"
keywords: []
---

# ഹാഷിമിനെതിരെയുള്ള ആർ.എസ്.എസ് അക്രമം ക്രൂരം; കൈയ്യും കെട്ടി നോക്കിയിരിക്കാനാകില്ല കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ

> **Lead Summary:** **പാനൂർ** :പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ഹാഷിമിന് നേരെ നടന്ന വധശ്രമക്കേസിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

## Article Content

**പാനൂർ** :പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ഹാഷിമിന് നേരെ നടന്ന വധശ്രമക്കേസിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

ഒരു കാരണവുമില്ലാതെ അക്രമം നടത്തുകയാണ് ആർ.എസ്.എസ്- ബിജെപി സംഘം. അക്രമം തുടർന്നാൽ കൈയും കെട്ടി നോക്കിയിരിക്കാൻ കോൺഗ്രസ്സിനാകില്ല.

നാടിൻ്റെ സമാധാനം കെടുത്തുന്ന ഇത്തരം ശക്തികളെ നിലക്ക് നിർത്താൻ കോൺഗ്രസ്സിനറിയാത്തത് കൊണ്ടല്ലെന്നും സുധാകരൻ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ സമരം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

അക്രമത്തിൽ പരിക്കേറ്റ് കിടക്കുന്ന കെ.പി.ഹാഷിമിനെ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സ് നേതാക്കളായ വി.സുരേന്ദ്രൻ, കെ.പി.സാജു, സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി, പി.സുരേഷ് ബാബു എന്നിവരും കൂടെയുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92009/rss-violence-against-hashim-brutal-kpcc-president-k-sudhakaran-cannot-sit-idly-by)