---
title: "തലശേരിയിൽ മിന്നൽ റെയ്ഡ്, നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി"
english_title: "Lightning raid in Thalassery, banned tobacco products seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91980/lightning-raid-in-thalassery-banned-tobacco-products-seized"
published_at: "2023-01-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce6a09594ef_2fac4de6-9ba7-4a84-ae3c-f89b7995d801.jpeg"
keywords: []
---

# തലശേരിയിൽ മിന്നൽ റെയ്ഡ്, നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

> **Lead Summary:** **തലശേരി**:പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ റോഡരികിലെ കലുങ്കിനടിയിൽ പ്ലാസ്റ്റിക്ക് സഞ്ചികളിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് തലശേരി നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്.

## Article Content

**തലശേരി**:പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ റോഡരികിലെ കലുങ്കിനടിയിൽ പ്ലാസ്റ്റിക്ക് സഞ്ചികളിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് തലശേരി നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്.

തമ്പാക്ക്, പാൻപരാഗ്, ഹൻസ്, പാൻമസാലകൾ തുടങ്ങി 750 ഓളം പായ്ക്കറ്റുകളാണ് ബി. ഡിവിഷൻ ഹെൽത്ത് വിഭാഗം .

എച്ച്.ഐ കെ. അജിതകുമാരി, ജെ.എച്ച്.ഐ.ബി അനിൽകുമാർ കണ്ടെടുത്തത്. ആവശ്യക്കാർക്ക് മൊബൈൽ ഫോണിലൂടെയാണ് വിവരങ്ങളും സാധനങ്ങളും കൈമാറുന്നത്.

കഴിഞ്ഞദിവസം ഇതരസംസ്ഥാനക്കാരായ രണ്ടുപേരെയാണ് പിടികൂടിയത്. മാർക്കറ്റ് പരിസരം, കംഫർട്ട് സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് വൻതോതിലുള്ള പുകയില വിൽപന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.

പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ നശിപ്പിച്ചു. പിടികൂടിയാൽ കടയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91980/lightning-raid-in-thalassery-banned-tobacco-products-seized)