---
title: "മനേക്കരയിൽ മാരകായുധങ്ങളുമായെത്തിയ സംഘത്തിലെ  രണ്ടാമൻ നെടുമ്പാശേരിയിൽ പിടിയിൽ"
english_title: "The second member of the group who came to Manekkara with deadly weapons was arrested in Nedumbassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91974/the-second-member-of-the-group-who-came-to-manekkara-with-deadly-weapons-was-arrested-in-nedumbassery"
published_at: "2023-01-23T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce66f5934ba_ww.jpg"
keywords: []
---

# മനേക്കരയിൽ മാരകായുധങ്ങളുമായെത്തിയ സംഘത്തിലെ  രണ്ടാമൻ നെടുമ്പാശേരിയിൽ പിടിയിൽ

> **Lead Summary:** **പാനൂർ** :കോടിയേരി മനേക്കരയിൽ മാരകായുധങ്ങളുമായി തമ്പടിച്ച ഒളിയിടത്തിൽ പോലിസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട സംഘത്തിലെ ഒരു യുവാവ് കൂടി പിടിയിൽ.

## Article Content

**പാനൂർ** :കോടിയേരി മനേക്കരയിൽ മാരകായുധങ്ങളുമായി തമ്പടിച്ച ഒളിയിടത്തിൽ പോലിസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട സംഘത്തിലെ ഒരു യുവാവ് കൂടി പിടിയിൽ.

പാനൂർ ബേസിൽ പീടിക സ്വദേശി കെ എം ശ്രീലാലിനെയാണ് (25)  സിഐ എം പി ആസാദും സംഘവും അറസ്റ് ചെയ്തത്. നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്വർണക്കടത്തു കേസുമായി ബന്ധപെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ശ്രീലാൽ ജാമ്യ വ്യവസ്ഥ പ്രകാരം നെടുമ്പാശേരി സ്‌റ്റേഷനിൽ ഹാജരാകണം. ഇത്തരത്തിൽ ഹാജരാകാനെത്തിയപ്പോഴാണ് പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

മനേക്കര കൈരളി വായന ശാലയ്ക്ക് സമീപം 3 അംഗ സംഘം ആയുധങ്ങളുമായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസ് എത്തിയത്. പോലീസിനെ കണ്ടയുടെനെ സംഘത്തിലെ മൂന്ന് പേരും ഓടിയെങ്കിലും  കതിരൂർ പുല്ലോടി സ്വദേശി അശ്വന്തിനെ പോലീസ് പിറകെ ഓടി പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചത്. തലശ്ശേരിയിൽ സി.പി.എം.വിമതനായി അറിയപ്പെടുന്ന സി.ഒ.ടി.നസീറിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതിയാണ് അശ്വന്ത് .സംഘത്തിലെ മൂന്നാമത്തയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ശ്രീലാലിനെ കോടതിയ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91974/the-second-member-of-the-group-who-came-to-manekkara-with-deadly-weapons-was-arrested-in-nedumbassery)