---
title: "പാനൂർ കൂറ്റേരി ശ്രീ വൈരി ഘാതകൻ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിനും, ദ്രവ്യാഷ്ടബന്ധ കലശോത്സവത്തിനും ഭക്തിനിർഭര തുടക്കം"
english_title: "Panur Kooteri Shri Vairi Ghatakan Bhagavathy Temple Dedication Annual Mahotsav and Dravyashtabandha Kalashotsav "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91966/panur-kooteri-shri-vairi-ghatakan-bhagavathy-temple-dedication-annual-mahotsav-and-dravyashtabandha-kalashotsav"
published_at: "2023-01-23T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce5bc006eb8_8fd89b1b-3c66-4297-bd3a-00cad1652744.jpg"
keywords: []
---

# പാനൂർ കൂറ്റേരി ശ്രീ വൈരി ഘാതകൻ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിനും, ദ്രവ്യാഷ്ടബന്ധ കലശോത്സവത്തിനും ഭക്തിനിർഭര തുടക്കം

> **Lead Summary:** **പാനൂർ**: 22 മുതൽ 29 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മുഖ്യ തന്ത്രി പൂന്തോട്ടത്തിൽ ഇല്ലത്ത് പുടവര് ബ്രഹ്മശ്രി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

## Article Content

**പാനൂർ**: 22 മുതൽ 29 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മുഖ്യ തന്ത്രി പൂന്തോട്ടത്തിൽ ഇല്ലത്ത് പുടവര് ബ്രഹ്മശ്രി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

തന്ത്രിവര്യൻ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. ബുധനാഴ്ച ദുർഗാപൂജ, സ്വയംവരപൂജ, എഴുന്നള്ളത്ത് എന്നിവയും, വ്യാഴാഴ്ച അഗ്നിജനനം, മുളപൂജ എന്നിവയും, വെള്ളിയാഴ്ച മഹാഗണപതി ഹോമം, ശനിയാഴ്ച കൂവളാർച്ചന, ഞായറാഴ്ച സഹസ്ര ദീപാലങ്കാരവും നടത്തും.

ക്ഷേത്രം പ്രസി. പി സി രാജലക്ഷ്മി, സെക്രട്ടറി കെ.പ്രഭാകരൻ ട്രഷറർ എം.കെ അനൂപ്, ശാന്തി കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്നദാനത്തിനായി വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91966/panur-kooteri-shri-vairi-ghatakan-bhagavathy-temple-dedication-annual-mahotsav-and-dravyashtabandha-kalashotsav)