---
title: "ഗ്വാളിയോറിൽ മരിച്ച  എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ചമ്പാട് അരയാക്കൂൽ സ്വദേശി രാഹുലിന്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "Air force officer who died in Gwalior, Champat Arayakul native of Rahul leaves a tearful travelogue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91962/air-force-officer-who-died-in-gwalior-champat-arayakul-native-of-rahul-leaves-a-tearful-travelogue"
published_at: "2023-01-23T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce5649cde3c_4382acb8-1d09-4980-bfec-4f55a0346093.jpg"
keywords: []
---

# ഗ്വാളിയോറിൽ മരിച്ച  എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ചമ്പാട് അരയാക്കൂൽ സ്വദേശി രാഹുലിന്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** **പാനൂർ**: ഗ്വാളിയോറിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം 12 മണിയോടെയാണ് രാഹുലിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചത്.

## Article Content

**പാനൂർ**: ഗ്വാളിയോറിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം 12 മണിയോടെയാണ് രാഹുലിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചത്.

രാഹുലിൻ്റെ ആകസ്മിക വിയോഗം ബന്ധുക്കളെയും, നാട്ടുകാരെയും, സുഹൃത്തുക്കളെയും ഒരു പോലെ തളർത്തി.

മൃതദേഹം കാണാനും, അന്തിമോപചാരമർപ്പിക്കാനും നൂറ് കണക്കിനാളുകൾ എത്തി. എയർ ഫോഴ്സ് മൈസൂർ റജിമെൻ്റിൽ നിന്നും ജൂനിയർ വാറണ്ടിംഗ് ഓഫീസർ മൊഹമ്മദ് ഫാറൂഖ് അൻസാരിയുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഹോണർ നൽകി.

കമാൻ്റിംഗ് ഓഫീസർമാരായ മഹേഷ് ചന്ദ്ര, കെ. മഹേശ്വർ സിംഗ്, അശുതോഷ് രാജ് എന്നിവരും പങ്കെടുത്തു. ജില്ലാ കലക്ടർക്ക് വേണ്ടി തഹസീൽദാർ ഷീബ റീത്ത് സമർപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, സി പി എം ലോക്കൽ സെക്രട്ടറി കെ. ജയരാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസി. വി.സി പ്രസാദ്, ബിജെപി കതിരൂർ മണ്ഡലം പ്രസി. ഒ. സന്തോഷ് തുടങ്ങി ഒട്ടേറെ പ്രമുഖർ വസതിയിലെത്തി.

പരേതനായ രാധാകൃഷ്ണൻ നായർ - ലഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ് രാഹുൽ. സിന്ധു ഏക സഹോദരിയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91962/air-force-officer-who-died-in-gwalior-champat-arayakul-native-of-rahul-leaves-a-tearful-travelogue)