---
title: "ആർ.എസ്.എസുമായി മുഖ്യമന്ത്രിക്കുള്ള രഹസ്യ ബന്ധം പാനൂരിലെ പൊലീസുകാരും തുടരുകയാണെന്ന് കെ.മുരളീധരൻ എം പി "
english_title: "K.Muralidharan MP says that the policemen of Panur are also continuing the secret relationship between the Chief Minister and the RSS."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91823/kmuralidharan-mp-says-that-the-policemen-of-panur-are-also-continuing-the-secret-relationship-between-the-chief-minister-and-the-rss"
published_at: "2023-01-22T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd4b3d54149_4dbd34f4-ba52-4895-a478-72479be9496a.jpg"
keywords: []
---

# ആർ.എസ്.എസുമായി മുഖ്യമന്ത്രിക്കുള്ള രഹസ്യ ബന്ധം പാനൂരിലെ പൊലീസുകാരും തുടരുകയാണെന്ന് കെ.മുരളീധരൻ എം പി 

> **Lead Summary:** ആർ.എസ്.എസുമായി മുഖ്യമന്ത്രിക്കുള്ള രഹസ്യ ബന്ധം പാനൂരിലെ പൊലീസുകാരും തുടരുകയാണെന്ന് കെ.മുരളീധരൻ എം പി

## Article Content

ആർ.എസ്.എസുമായി മുഖ്യമന്ത്രിക്കുള്ള രഹസ്യ ബന്ധം പാനൂരിലെ പൊലീസുകാരും തുടരുകയാണെന്ന് കെ.മുരളീധരൻ എം പി

ആർ.എസ്.എസ് - ബിജെപി അക്രമത്തിനും, നിരപരാധികളെ പൊലീസ് വേട്ടയാടുന്നതിനും എതിരെ പന്ന്യന്നൂർ കൂറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെയൊ, എം പി യുടെയൊ, എം എൽ എയുടെയൊ പടങ്ങൾ വെയ്ക്കേണ്ട സ്ഥലമല്ല ക്ഷേത്ര പരിസരങ്ങൾ രാഷ്ട്രീയ ചിഹ്നങ്ങളും വേണ്ട. ക്ഷേത്രാചാരങ്ങളും, അനുഷ്ഠാനങ്ങളും അനുവർത്തിച്ച് വേണം ഉത്സവങ്ങൾ നടത്താൻ.

ക്ഷേത്രങ്ങളിൽ കടന്നു ഭക്തരെ അക്രമിക്കുന്ന ആർ എസ് എസുകാർ എങ്ങിനെയാണ് ഹിന്ദു സംരക്ഷകരാകുന്നതെന്നും എം പി ചോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസി.ടി പി പ്രേമനാഥൻ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി അംഗം വി.രാധാകൃഷ്ണൻ, അഡ്വ.സി.ടി സജിത്ത്, മഹിളാ കോൺഗ്രസ് പ്രസി. ജിഷ വള്ള്യായി, കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസി. വി.സി പ്രസാദ്, ദിനേശൻ പച്ചോൾ എന്നിവർ സംസാരിച്ചു.

തുടർന്ന് വീടുകയറി പൊലീസ് അതിക്രമം കാണിക്കുകയാണെന്ന പ്രദേശവാസികളുടെ പരാതികളും എം പി മനസിലാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91823/kmuralidharan-mp-says-that-the-policemen-of-panur-are-also-continuing-the-secret-relationship-between-the-chief-minister-and-the-rss)