---
title: "കുട്ടികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണവും കൂട്ടണം : കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ലാ സമ്മേളനം "
english_title: "The number of teachers should be increased in proportion to the increase in the number of children: KPSTA Chokli Upazila Conference"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91660/the-number-of-teachers-should-be-increased-in-proportion-to-the-increase-in-the-number-of-children-kpsta-chokli-upazila-conference"
published_at: "2023-01-21T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbfdd999c66_db43909e-97a7-4f06-bab6-2bdeb7de0c5d.jpg"
keywords: []
---

# കുട്ടികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി അധ്യാപകരുടെ എണ്ണവും കൂട്ടണം : കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ലാ സമ്മേളനം 

> **Lead Summary:** പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൂടുകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അധ്യാപകരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നില്ലെന്ന് കെ പി എസ് ടി എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ.അബ്ദുൽ മജീദ്.

## Article Content

പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൂടുകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അധ്യാപകരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നില്ലെന്ന് കെ പി എസ് ടി എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ.അബ്ദുൽ മജീദ്.

കെ പി എസ് ടി എ ചൊക്ലി ഉപജില്ലാ സമ്മേളനം പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നു എന്നത് ഒറ്റനോട്ടത്തിൽ ശരിയാണെങ്കിലും കള്ള കണക്കും അതിലുണ്ട്.

കുട്ടികൾ കൂടുമ്പോഴും അധ്യാപകരുടെ എണ്ണം പഴയതു തന്നെയാണ്. ഈ സ്ഥിതി മാറണം. കുട്ടികൾക്ക് ആനുപാതികമായി അധ്യാപകരുടെ എണ്ണം വർധിപ്പിക്കണമെന്നും അബ്ദുൽ മജീദ് പറഞ്ഞു.

കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ലാ പ്രസി.കെ.എ ശരത്ത് അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ദീപക്ക് തയ്യിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ജയതിലകൻ, എം.കെ സുഹിത, പാനൂർ നഗരസഭാ കൗൺസിലർ എ.എം രാജേഷ്, ഖാലിദ് പിലാവുള്ളതിൽ എന്നിവർ സംസാരിച്ചു.

സെക്രട്ടറി എ. ജിതിൻ സ്വാഗതവും, ട്രഷറർ കെ.അജേഷു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സംഘടനാ ശാക്തീകരണം സംസ്ഥാന സെക്രട്ടറി വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുധീർ കുമാർ വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസി. ഒ.പി രസ്ന അധ്യക്ഷത വഹിച്ചു.

ഇ. ശ്രീജേഷ് സ്വാഗതവും, പി.മനീഷ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം റവന്യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.വി ജയരാജൻ അധ്യക്ഷനായി. അർജുൻ കുറുങ്ങോട്ട്, എം.നീരജ് രാജ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11, 12 തീയ്യതികളിൽ കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലും, സംസ്ഥാന സമ്മേളനം ഫെബ്രുവരി 23, 24,25,26 തീയതികളിൽ പാലക്കാടും നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91660/the-number-of-teachers-should-be-increased-in-proportion-to-the-increase-in-the-number-of-children-kpsta-chokli-upazila-conference)