---
title: "മെഗാ മാർഗംകളിയും ഒപ്പം ഖാദി പ്രചരണവും, നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന  ഉത്സവത്തിന് ഞായറാഴ്ച്ച  തുടക്കമാകും "
english_title: "Mega Margamkali and khadi campaign, Nitumbram Sri Muthappan Madapura Thiruvappana Utsav will begin on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91649/mega-margamkali-and-khadi-campaign-nitumbram-sri-muthappan-madapura-thiruvappana-utsav-will-begin-on-sunday"
published_at: "2023-01-21T19:24:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbeec825bc3_fdd0b093-d0ff-4f1c-9c47-fc308e0b380d.jpg"
keywords: []
---

# മെഗാ മാർഗംകളിയും ഒപ്പം ഖാദി പ്രചരണവും, നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന  ഉത്സവത്തിന് ഞായറാഴ്ച്ച  തുടക്കമാകും 

> **Lead Summary:** ആറു നാൾ നീളുന്ന ഉത്സവ ദിനങ്ങളിൽ വൈവിധ്യമായ കലാ, കായിക, സാംസ്കാരിക പരിപാടികൾ നടക്കുമെന്ന് ഭരണസമിതിയുടെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ആറു നാൾ നീളുന്ന ഉത്സവ ദിനങ്ങളിൽ വൈവിധ്യമായ കലാ, കായിക, സാംസ്കാരിക പരിപാടികൾ നടക്കുമെന്ന് ഭരണസമിതിയുടെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാട്ടിൻ്റെ മതേതര സ്വഭാവത്തിന് തിളക്കമേറ്റാൻ പോയ വർഷങ്ങളിൽ മെഗാ തിരുവാതിരയും മെഗാ ഒപ്പനയും സംഘടിപ്പിച്ചിരുന്നു. നാട്ടുകാരുടെ പ്രശംസകൾ ഏറ്റുവാങ്ങിയ മടപ്പുര കമ്മിറ്റി ഇത്തവണ മെഗാ മാർഗ്ഗംകളിയാണ് ഒരുക്കുന്നത്. കൂടെ ഖാദി പ്രചരണത്തിനും തുടക്കം കുറിച്ചു.

നിടുമ്പ്രം ദേശത്ത് ജനിച്ചു വളർന്ന മഹത് വ്യക്തികളെ ഓർമ്മിക്കാൻ അനുസ്മരണ പരിപാടികളും, സാമൂഹ്യ സംഗീത നാടകം, കോൽക്കളി ഡാൻസ്, കരാട്ടെ അഭ്യാസപ്രകടനം, വിൽ കലാമേള,സംഗീത നിശ, നൃത്ത അരങ്ങേറ്റം, സാംസ്കാരിക സമ്മേളനം, മെഗാഷോ, വിഗ്രഹഘോഷയാത്ര, തുടങ്ങിയ സാംസ്കാരിക പരിപാടികളും 26 ന് വിഗ്രഹപ്രതിഷ്ട, കൊടിയേറ്റ0, താലപ്പൊലി ഘോഷയാത്ര, തൈയ്യാട്ടങ്ങൾ, എന്നീ ആദ്ധ്യാത്മിക ചടങ്ങുകളും നടക്കും.

എ.കെ.പ്രദീശൻ, രവീന്ദ്രൻ അട്ടമ്പായി, എൻ.ടി.കെ.റീ ഗേഷ്, ബി.കെ.വി. വിജേഷ്, ഷിജു പുതുശ്ശേരി, പി.കെ.ദയാനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91649/mega-margamkali-and-khadi-campaign-nitumbram-sri-muthappan-madapura-thiruvappana-utsav-will-begin-on-sunday)