---
title: "ഒരു വീട്ടിൽ ഒരു ചെസ് താരം, വേറിട്ട പദ്ധതിയുമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്"
english_title: "A chess player in a house, Pannyannoor Gram Panchayat with a separate plan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91620/a-chess-player-in-a-house-pannyannoor-gram-panchayat-with-a-separate-plan"
published_at: "2023-01-21T16:05:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbc035405fe_c88abf9d-ca3d-46ab-b953-6361f6aca182.jpg"
keywords: []
---

# ഒരു വീട്ടിൽ ഒരു ചെസ് താരം, വേറിട്ട പദ്ധതിയുമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022 - 23 ൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം നൽകുന്നത്.

## Article Content

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022 - 23 ൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം നൽകുന്നത്.

ഒരു വീട്ടിൽ ഒരു ചെസ് താരം എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി രമ ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ ചെസ് താരം ഡോക്ടർ കെ വി ദേവദാസിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

സുഗുണേഷ് ബാബു വിശിഷ്ടാതിഥിയായി. ചോതാവൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.മിര, അക്കാദമിക്ക് കൗൺസിൽ അംഗം കെ.ജയരാജൻ, പി ടി എ പ്രസിഡൻറ് നസീർ ഇടവലത്ത്, കെ.സനിൽ കുമാർ എന്നിവർ സംസാരിച്ചു. വിദ്യാലയങ്ങൾക്കുള്ള ചെസ്സ് കിറ്റ് വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91620/a-chess-player-in-a-house-pannyannoor-gram-panchayat-with-a-separate-plan)