---
title: "അക്രമം ആസൂത്രിതം, അക്രമിച്ചത് സുഹൃത്തുക്കളായി കരുതിയവരെന്നും പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  കെ.പി ഹാഷിം."
english_title: "Pannur Block Congress President KP Hashim said that the attack was planned and the attackers were considered friends."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91615/pannur-block-congress-president-kp-hashim-said-that-the-attack-was-planned-and-the-attackers-were-considered-friends"
published_at: "2023-01-21T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbb85ccff54_f0095d4e-c98f-4b8b-8f05-c152c88e2517.jpg"
keywords: []
---

# അക്രമം ആസൂത്രിതം, അക്രമിച്ചത് സുഹൃത്തുക്കളായി കരുതിയവരെന്നും പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  കെ.പി ഹാഷിം.

> **Lead Summary:** **പാനൂർ**: തനിക്ക് നേരെയുണ്ടായ ആർ.എസ്.എസ്.അക്രമം തികച്ചും ആസൂത്രിതമായി നടത്തിയതാണെന്ന് അക്രമത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.ഹാഷിം.

## Article Content

**പാനൂർ**: തനിക്ക് നേരെയുണ്ടായ ആർ.എസ്.എസ്.അക്രമം തികച്ചും ആസൂത്രിതമായി നടത്തിയതാണെന്ന് അക്രമത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.ഹാഷിം.

കല്യാണ വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ ആയുധവുമായി ഇടവഴിയിൽ പതിയിരുന്നവരാണ് അക്രമിച്ചത്. സുഹൃത്തുക്കളായി കരുതിയവരാണ് അക്രമിച്ചത്.

അക്രമികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഹാഷിം ആവശ്യപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹാഷിമിനെ കെ.പി മോഹനൻ എം എൽ എ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91615/pannur-block-congress-president-kp-hashim-said-that-the-attack-was-planned-and-the-attackers-were-considered-friends)