---
title: "തലശേരിയിൽ എരഞ്ഞോളി പുഴ നിറം മാറിയൊഴുകുന്നു, നാട്ടുകാർ ആശങ്കയിൽ"
english_title: "Eranjoli River is changing color in Thalassery, locals are worried"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91597/eranjoli-river-is-changing-color-in-thalassery-locals-are-worried"
published_at: "2023-01-21T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cba36394749_1e05e3e7-c9e3-4a85-863e-23b6c140c30f.jpg"
keywords: []
---

# തലശേരിയിൽ എരഞ്ഞോളി പുഴ നിറം മാറിയൊഴുകുന്നു, നാട്ടുകാർ ആശങ്കയിൽ

> **Lead Summary:** എരഞ്ഞോളി പുഴയുടെ കുണ്ടുചിറ കൊട്ടാരക്കണ്ടി ഭാഗത്താണ് വെള്ളം നിറം മാറി ഒഴുകുന്നത്. കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് വെള്ളം നിറം മാറി ഒഴുകിയത്.

## Article Content

എരഞ്ഞോളി പുഴയുടെ കുണ്ടുചിറ കൊട്ടാരക്കണ്ടി ഭാഗത്താണ് വെള്ളം നിറം മാറി ഒഴുകുന്നത്. കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് വെള്ളം നിറം മാറി ഒഴുകിയത്.

സമീപത്തുള്ള നൂല്‍ ഫാക്ടറിയില്‍ നിന്നും മലിനജലം ഒഴുക്കി വിട്ടതാണ് നിറമാറ്റത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

അധികൃതരുടെ അടിയന്തിര ശ്രദ്ധ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടാവണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എരഞ്ഞോളി പുഴയിലേക്ക് തോടില്‍ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗത്താണ് വെള്ളത്തിന് നിറം മാറ്റം സംഭവിച്ചിരിക്കുന്നത്.

എരഞ്ഞോളി പുഴയിലെ വെള്ളത്തിനെ കൂടി ഈ നിറം മാറ്റം ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. എരഞ്ഞോളി പുഴയിലെ വെള്ളം കൃഷി ആവശ്യങ്ങൾക്കും, കുളിക്കാനുമായി നിരവധി പേരാണ് ഉപയോഗിക്കുന്നത്. വെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണെങ്കില്‍ പുഴ മത്സ്യങ്ങളെയടക്കം ഇത് സാരമായി ബാധിക്കുമൊ എന്ന ആശങ്കയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91597/eranjoli-river-is-changing-color-in-thalassery-locals-are-worried)