---
title: "തലശ്ശേരിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രചരണത്തിന് നിയന്ത്രണം"
english_title: "Restrictions on campaigning in public places in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91579/restrictions-on-campaigning-in-public-places-in-thalassery"
published_at: "2023-01-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തലശ്ശേരിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രചരണത്തിന് നിയന്ത്രണം

> **Lead Summary:** തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം.

## Article Content

തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം.

നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അനുവദനീയമായ സ്ഥലങ്ങളിൽ വെക്കുന്ന പ്രചാരണസാമഗ്രികൾ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണ്ടേതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.

അല്ലാത്തപക്ഷം നടപടികൾ സ്വീകരിക്കും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പരസ്യ ബോർഡ് വയ്ക്കുന്നതിനു മുൻകൂട്ടി നഗരസഭയുടെ അനുവാദം വാങ്ങിക്കേണ്ടതാണ്.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച എം.ജി. റോഡ്, ആശുപത്രി റോഡ് എന്നിവടങ്ങളിൽ പഴയ ബസ് സ്റ്റാൻഡ് പഞ്ചാരകിണർ പരിസരം എന്നിവടങ്ങളിൽ കൊടിതോരണങ്ങൾ,ബോർഡുകൾ ,ബാനറുകൾ തുടങ്ങിയവ കെട്ടാൻ അനുവദിക്കില്ലെന്ന് ചെയർമാൻ പറഞ്ഞു.

ഇവ കെട്ടുന്നതിന് നഗരസഭയുടെ അനുമതിയും ഫീസും ഈടാക്കുമെന്ന് ചെയർ മാൻ പറഞ്ഞു. ലോകകപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പ്രചരണ സാമഗ്രികൾ ബന്ധപ്പെട്ടവർ തന്നെ ഉടൻ സ്വന്തം ഉത്തരവാദിത്വത്തിൽ മറ്റേണ്ടതാണ്. അല്ലാത്ത പക്ഷം പൊലീസ് കേസുൾപ്പടെ നിയമനടപടി നേരിടേണ്ടി വരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91579/restrictions-on-campaigning-in-public-places-in-thalassery)