---
title: "കുന്നോത്ത് പറമ്പ് ഗ്രാമോത്സവത്തിന് പ്രൗഡ ഗംഭീര തുടക്കം"
english_title: "Prauda grand start for Kunnoth Paramp village festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91539/prauda-grand-start-for-kunnoth-paramp-village-festival"
published_at: "2023-01-21T09:42:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb6648f1297_06889cdb-cc4c-498f-87c9-d729869abb0f.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് ഗ്രാമോത്സവത്തിന് പ്രൗഡ ഗംഭീര തുടക്കം

> **Lead Summary:** പാനൂർ : ജനുവരി 20 മുതൽ ഫിബ്രവരി 7 വരെ പുത്തൂർ വയലിൽ നടക്കുന്ന കുന്നോത്ത് പറമ്പ് ഗ്രാമോത്സവത്തിന് പ്രൗഡ ഗംഭീര തുടക്കം.

## Article Content

പാനൂർ : ജനുവരി 20 മുതൽ ഫിബ്രവരി 7 വരെ പുത്തൂർ വയലിൽ നടക്കുന്ന കുന്നോത്ത് പറമ്പ് ഗ്രാമോത്സവത്തിന് പ്രൗഡ ഗംഭീര തുടക്കം.

കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലത അധ്യക്ഷയായി. വൈസ് പ്രസി.എൻ അനിൽ കുമാർ, കരുവാങ്കണ്ടി ബാലൻ, കെ.പി രാജേഷ്, രവീന്ദ്രൻ കുന്നോത്ത്, ടി.സി കുഞ്ഞിരാമൻ, കെ.സുവീൺ, കെ.മുകുന്ദൻ, കദീജ തെക്കയിൽ, മൊയ്തു പത്തായത്തിൽ എന്നിവർ സംസാരിച്ചു.

മഹോത്സവ സംഘാടക സമിതി മാനേജർ ഒ. ചന്ദ്രൻ സ്വാഗതവും, കെ.പി നന്ദനൻ നന്ദിയും പറഞ്ഞു. ഫ്ലവർ ഷോ, പെറ്റ് ഷോ, അമ്യൂസ്മെൻറ് പാർക്ക്, ഗോസ്റ്റ് ഹൗസ്, വിവിധ തരം സ്റ്റാളുകൾ, കുതിര സവാരി, എന്നിവയ്ക്ക് പുറമെ വിവിധ തരം കലാപരിപാടികളും മഹോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91539/prauda-grand-start-for-kunnoth-paramp-village-festival)