---
title: "കണ്ണൂർ ജില്ലയിൽ ആദ്യമായി ഹാപ്പി ഡ്രിങ്ക്സ് പ്രകൃതി പാനീയ  ശില്പശാല സംഘടിപ്പിച്ച് ചെണ്ടയാട് അബ്ദുറഹ്മാൻ യൂപി"
english_title: "Chendiad Abdurrahman UP organized Happy Drinks Natural Drink Workshop for the first time in Kannur district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91484/chendiad-abdurrahman-up-organized-happy-drinks-natural-drink-workshop-for-the-first-time-in-kannur-district"
published_at: "2023-01-20T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cab2368c36d_ae1561cd-d6f3-4d82-b6b8-24161b7e2513.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ആദ്യമായി ഹാപ്പി ഡ്രിങ്ക്സ് പ്രകൃതി പാനീയ  ശില്പശാല സംഘടിപ്പിച്ച് ചെണ്ടയാട് അബ്ദുറഹ്മാൻ യൂപി

> **Lead Summary:** നല്ല ആരോഗ്യത്തിന് പ്രകൃതി പാനീയങ്ങൾ എന്ന ആശയവുമായി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ് പ്രകൃതി പാനീയ ശില്പശാല സംഘടിപ്പിച്ചു.

## Article Content

നല്ല ആരോഗ്യത്തിന് പ്രകൃതി പാനീയങ്ങൾ എന്ന ആശയവുമായി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യുപി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ് പ്രകൃതി പാനീയ ശില്പശാല സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ശില്പശാല നടത്തിയത്. പ്രകൃതി ദത്ത വിഭവങ്ങളുയോഗിച്ചാണ് വിദ്യാർഥികൾ പാനീയങ്ങളൊരുക്കിയത്.

ചെമ്പരത്തി പൂവ്, പൊതീന, കറിവേപ്പില, മല്ലിയില, വിവിധ തരം പഴങ്ങൾ, ഡ്രൈ ഫ്രൂട്സ്, നെല്ലിക്ക, വിവിധ പച്ചക്കറികൾ, ചെറുനാരങ്ങ, പാൽ, മോര്, തേൻ തുടങ്ങിയവ ഉപയോഗിച്ചാണ് വിവിധ തരത്തിലുള്ള സ്നേഹ പാനീയങ്ങൾ നിർമിച്ചത്.

വിദ്യാർഥികളിൽ പ്രകൃതി പാനീയ ശീലങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ല സർവ ശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് സ്കൂളുകളിൽ ഈ പരിപാടി നടത്തുന്നത്.

അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂളിൽ നടന്ന പരിപാടി വാർഡ് അംഗം കെ ഫസീല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് നാസർ വാഴയിൽ അധ്യക്ഷത വഹിച്ചു.

പാനൂർ ബി പി സി അബ്ദുൽ മുനീർ വിഷയാവതരണം നടത്തി. ദിനേശൻ മഠത്തിൽ, എം പി വിനോദൻ, കെ ഉമ്മു കുൽസു എന്നിവർ പ്രസംഗിച്ചു. നാൽപ്പത് തരം പാനീയങ്ങളാണ് വിദ്യാർഥികൾ തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91484/chendiad-abdurrahman-up-organized-happy-drinks-natural-drink-workshop-for-the-first-time-in-kannur-district)