---
title: "പൊട്ടിപൊളിഞ്ഞ റോഡുകൾ നന്നാക്കണം, പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ"
english_title: "Broken roads should be repaired, Autorickshaw workers union marched to Pannyannur panchayat office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91428/broken-roads-should-be-repaired-autorickshaw-workers-union-marched-to-pannyannur-panchayat-office"
published_at: "2023-01-20T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca6ad685590_2a6e339f-0952-4b9a-83a6-0c94f909c85f.jpg"
keywords: []
---

# പൊട്ടിപൊളിഞ്ഞ റോഡുകൾ നന്നാക്കണം, പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ

> **Lead Summary:**  ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

## Article Content

 ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

നിലവിലെ ഓട്ടോസ്റ്റാൻ്റുകൾ പാർക്കിംഗ് കേന്ദ്രമായി അംഗീകരിക്കുക, സ്റ്റാൻ്റ് അടിസ്ഥാനത്തിൽ പാർക്കിംഗ് നമ്പർ നൽകുക, അനധികൃത പാർക്കിംഗ് നിരോധിക്കുക, മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിച്ചു.

സി ഐ ടി യു പാനൂർ ഏരിയാ പ്രസിഡണ്ട് കെ.കെ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. കെ. പ്രമോദ് അധ്യക്ഷനായി. ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.സുജിത്ത്, ഏരിയാ വൈസ് പ്രസിഡണ്ട് വിജയപ്രകാശ്, ഏരിയാ കമ്മിറ്റിയംഗം വി.മഹേഷ് എന്നിവർ സംസാരിച്ചു.

താഴെ ചമ്പാടു നിന്നും പന്ന്യന്നൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിന് കെ സജയൻ, പി. മനോജ്, പി.സന്തോഷ്, കെ.സജീവൻ, ദിജീഷ് നിടുമ്പ്രം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91428/broken-roads-should-be-repaired-autorickshaw-workers-union-marched-to-pannyannur-panchayat-office)