---
title: "പാനൂർ ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും, പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു."
english_title: "An awareness class and first aid training program was organized under the leadership of Panur Janmaitri Police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91201/an-awareness-class-and-first-aid-training-program-was-organized-under-the-leadership-of-panur-janmaitri-police"
published_at: "2023-01-19T13:25:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8f7904b867_ced716e6-c851-4ade-a620-990b69a6b4be.jpg"
keywords: []
---

# പാനൂർ ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും, പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

> **Lead Summary:**  ** പാനൂർ ** : പാനൂർ ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും, പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

## Article Content

 ** പാനൂർ ** : പാനൂർ ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും, പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ മുഖ്യാതിഥിയായി.

പാനൂർ ഇൻസ്പക്ടർ എം പി ആസാദ് ക്ലാസെടുത്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി, നഗരസ സഭാംഗം കെ.കെ സുധീർ കുമാർ, ജനമൈത്രി പൊലീസ് എസ്.ഐ കെ.എം സുജോയ്, ഐസിഡിഎസ് സൂപ്പർവൈസർ കെ.ലിജി എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി അധ്യക്ഷയായി. കെ.വി സുകേഷ്, കെ. ദീവു കുമാർ എന്നിവർ വിഷയാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91201/an-awareness-class-and-first-aid-training-program-was-organized-under-the-leadership-of-panur-janmaitri-police)