---
title: "  ഗ്യാലറിയിൽ ആർപ്പുവിളി ; കെ വി സുധീഷ് വോളിക്ക് ആവേശത്തുടക്കം"
english_title: "Shouts in the gallery; KV Sudheesh Voli is excited"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91164/shouts-in-the-gallery-kv-sudheesh-voli-is-excited"
published_at: "2023-01-19T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8d73f6fbc2_sudeeshvoli.jpg"
keywords: []
---

#   ഗ്യാലറിയിൽ ആർപ്പുവിളി ; കെ വി സുധീഷ് വോളിക്ക് ആവേശത്തുടക്കം

> **Lead Summary:** **കൂത്തുപറമ്പ്** : രക്തസാക്ഷി കെ വി സുധീഷിന്റെ ഓർമകളുമായി പി പി നാണുമാസ്റ്റർ സാംസ്കാരിക കേന്ദ്രം പഴയനിരത്ത് നടത്തുന്ന കെ വി സുധീഷ് വോളിക്ക് ആവേശത്തുടക്കം.

## Article Content

**കൂത്തുപറമ്പ്** : രക്തസാക്ഷി കെ വി സുധീഷിന്റെ ഓർമകളുമായി പി പി നാണുമാസ്റ്റർ സാംസ്കാരിക കേന്ദ്രം പഴയനിരത്ത് നടത്തുന്ന കെ വി സുധീഷ് വോളിക്ക് ആവേശത്തുടക്കം.

നിറഞ്ഞ ഗ്യാലറിയിൽ ആർപ്പുവിളികളിലും വിജയഭേരികളാലും കൈപ്പന്തുകളിയുടെ ആരവങ്ങളിൽ പഴയനിരത്തലിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ മത്സരം ഉദ്‌ഘാടനംചെയ്തു. എൻ ശ്രീജിത്ത് അധ്യക്ഷനായി. ടി ഷബ്ന, ടി ജിഷ്ണു, പി എം മധുസൂദനൻ എന്നിവർ സംസാരിച്ചു.

സ്റ്റേഡിയത്തോട് ചേർന്ന് സ്ഥാപിച്ച ഐആർപിസി ബോക്സ് സി പിഐ എം ഏരിയാ സെക്രട്ടറി ടി ബാലൻ ഉദ്ഘാടനംചെയ്തു. സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ഷിനിത്ത് പാട്യം, കെ മുകുന്ദൻ, കെ വി സുധീഷിന്റെ സഹോദരീ ഭർത്താവ് രാജൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ, മേജർ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായാണ് മത്സരം. ആദ്യദിവസം മൂവായിരത്തോളം കാണികളും ഗ്യാലറിയിലെത്തി.

ജില്ലാ വോളി മത്സരത്തിൽ ആദ്യദിവസം വോളി ടീം കണ്ണവം ആദ്യ മൂന്ന് സെറ്റുകൾക്ക് ടാസ്ക് മക്രേരിയ പരാചയപ്പെടുത്തി. വ്യാഴാഴ്ച ജില്ലാതല മത്സരത്തിൽ രാത്രി ഏഴിന് പയ്യന്നൂർ കോളേജ് പിആർഎൻഎസ് കോളേജ് മട്ടന്നൂരിനെയും, മേജർ മത്സരത്തിൽ രാത്രി എട്ടിന് സേവ് കണ്ണവം, ബേബി ബേക്കേർസ് (ഇന്ത്യൻ എയർ ഫോഴ്സ്)നോടും ഏറ്റുമുട്ടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91164/shouts-in-the-gallery-kv-sudheesh-voli-is-excited)