---
title: "മൂഴിക്കര യുവജന സാഹിത്യ സമാജം വായനശാല തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു."
english_title: "Moozhikara Yuvajana Sahitya Samajam released a handwritten magazine prepared by the reading room."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91080/moozhikara-yuvajana-sahitya-samajam-released-a-handwritten-magazine-prepared-by-the-reading-room"
published_at: "2023-01-18T19:57:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c801ede2ca3_dd4355e0-40fd-4350-8a29-fca712d09062.jpg"
keywords: []
---

# മൂഴിക്കര യുവജന സാഹിത്യ സമാജം വായനശാല തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.

> **Lead Summary:** കോപ്പാലം : മൂഴിക്കര യുവജന സാഹിത്യ സമാജം വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്ത് വാർഷിക പതിപ്പ് പ്രകാശനം ചെയ്തു.

## Article Content

കോപ്പാലം : മൂഴിക്കര യുവജന സാഹിത്യ സമാജം വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്ത് വാർഷിക പതിപ്പ് പ്രകാശനം ചെയ്തു.

വായനശാലയിൽ നടന്ന ചടങ്ങിൽ നിരവധിയാളുകൾ സംബന്ധിച്ചു. പ്രശസ്ത നർത്തകി കലാമണ്ഡലം ഷീബാ കൃഷ്ണ കുമാർ കയ്യെഴുത്ത് വാർഷിക മാസിക പ്രകാശനം ചെയ്തു. പ്രമുഖ നോവലിസ്റ്റ് പി.രാഘവൻ ഏറ്റുവാങ്ങി. വാർഡംഗം പി.ബിന്ദു അധ്യക്ഷയായി. വായനശാല പ്രസിഡണ്ട് പി.എൻ. ദിനേശൻ, ലൈബ്രറി കൗൺസിൽ അംഗം യു.ബ്രിജേഷ്, മനീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു.

കലാമണ്ഡലം ഷീബാ കൃഷ്ണ കുമാർ രചിച്ച നൃത്ത പാഠാവലി പുസ്തകം ലൈബ്രറിയൻ അനിതക്ക് കൈമാറി. കയ്യെഴുത്ത് പതിപ്പിൻ്റെ ഭാഗമായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91080/moozhikara-yuvajana-sahitya-samajam-released-a-handwritten-magazine-prepared-by-the-reading-room)