---
title: "യു.പി ദാമു സ്മാരക മന്ദിരത്തിന് ശിലയിട്ടു"
english_title: "Foundation stone laid for UP Damu memorial building"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91077/foundation-stone-laid-for-up-damu-memorial-building"
published_at: "2023-01-18T19:45:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യു.പി ദാമു സ്മാരക മന്ദിരത്തിന് ശിലയിട്ടു

> **Lead Summary:** ചമ്പാട് : ജന വിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന ബി ജെ പി സർക്കാറിന് പിന്തുണ നൽകുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ.

## Article Content

ചമ്പാട് : ജന വിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന ബി ജെ പി സർക്കാറിന് പിന്തുണ നൽകുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ.

സി പി എം യു പി നഗർ ബ്രാഞ്ച് ഓഫീസിനായി നിർമ്മിക്കുന്ന യുപി ദാമു സ്മാരക മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പി.ജയരാജൻ. സി പി എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ അധ്യക്ഷനായി.

പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ഇ. വിജയൻ മാസ്റ്റർ, കെ.കെ പവിത്രൻ എന്നിവർ സംസാരിച്ചു. കെ.പി ശശിധരൻ സ്വാഗതവും, ജിഷാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91077/foundation-stone-laid-for-up-damu-memorial-building)