---
title: "പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്‌ കരുതലാവാൻ  കണ്ണൂരില്‍  ടീം കേരള സന്നദ്ധസേന ഒരുങ്ങി"
english_title: "Team Kerala Volunteer Force is ready in Kannur to take care of the country in times of crisis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41659/team-kerala-volunteer-force-is-ready-in-kannur-to-take-care-of-the-country-in-times-of-crisis"
published_at: "2022-05-09T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278cabf64400_difence.jpg"
keywords: []
---

# പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്‌ കരുതലാവാൻ  കണ്ണൂരില്‍  ടീം കേരള സന്നദ്ധസേന ഒരുങ്ങി

> **Lead Summary:** **കണ്ണൂർ: ** പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്‌ കരുതലാവാൻ ടീം കേരള സന്നദ്ധസേന ഒരുങ്ങി. സന്നദ്ധപ്രവർത്തനത്തിൽ തൽപരരായ യുവതീയുവാക്കളെ ഉൾപ്പെടുത്തി യുവജനക്ഷേമ ബോർഡാണ്‌ ടീം സന്നദ്ധസേന ഒരുക്കിയത്‌.

## Article Content

**കണ്ണൂർ: ** പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്‌ കരുതലാവാൻ ടീം കേരള സന്നദ്ധസേന ഒരുങ്ങി. സന്നദ്ധപ്രവർത്തനത്തിൽ തൽപരരായ യുവതീയുവാക്കളെ ഉൾപ്പെടുത്തി യുവജനക്ഷേമ ബോർഡാണ്‌ ടീം സന്നദ്ധസേന ഒരുക്കിയത്‌.

പ്രകൃതി ദുരന്തങ്ങൾ, സാംക്രമിക രോഗങ്ങൾ, സാന്ത്വനപരിചരണം തുടങ്ങിയ മേഖലകളിൽ ഇടപെടാൻ പരിശീലനം നൽകിയാണ്‌ ടീം സജ്ജമാക്കുന്നത്‌. ആദ്യഘട്ടത്തിൽ ക്യാപ്‌റ്റൻമാർക്കുള്ളപരിശീലനമാണ്‌ നടന്നത്‌. ഇവരുടെ കീഴിൽ ഓരോ തദ്ദേശ സ്ഥാപനത്തിന്‌ കീഴിലും വാർഡ് അടിസ്ഥാനത്തിൽ 18നും 30നും ഇടയിൽ പ്രായമുളള സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

ഇവർക്കുള്ള പരിശീലനം ഘട്ടം ഘട്ടമായി നൽകിവരുന്നുണ്ട്. തദ്ദേശസ്ഥാപനതല ക്യാപ്റ്റൻമാർക്കുള്ള യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് ഹാളിൽ യുവജനക്ഷേമ ബോർഡംഗം വി കെ സനോജ് ഉദ്‌ഘാടനം ചെയ്‌തു.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസിത അധ്യക്ഷയായി. യൂത്ത് കോ ഓർഡിനേറ്റർ സരിൻ ശശി സ്വാഗതവും ടീം കേരള ജില്ലാ ക്യാപ്റ്റൻ അനുരാഗ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41659/team-kerala-volunteer-force-is-ready-in-kannur-to-take-care-of-the-country-in-times-of-crisis)