---
title: "താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ്       അഴിമതി വിശദീകരണ പൊതുയോഗം 10 ന് പാനൂരിൽ"
english_title: " Taluk hospital land acquisition scam public meeting on 10th at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41375/taluk-hospital-land-acquisition-scam-public-meeting-on-10th-at-panur"
published_at: "2022-05-07T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276862cec6e9_panoor hospital lantproten.jpg"
keywords: []
---

# താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ്       അഴിമതി വിശദീകരണ പൊതുയോഗം 10 ന് പാനൂരിൽ

> **Lead Summary:** ** പാനൂർ :** താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് അഴിമതിക്കെതിരെ ജനകീയ ആക് ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 10 ന് വൈകിട്ട് 4 ന് പാനൂർ ബസ്റ്റാൻഡിൽ അഴിമതി വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

** പാനൂർ :** താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് അഴിമതിക്കെതിരെ ജനകീയ ആക് ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 10 ന് വൈകിട്ട് 4 ന് പാനൂർ ബസ്റ്റാൻഡിൽ അഴിമതി വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രമുഖ പൗരാവകാശ പ്രവർത്തകൻ അഡ്വ . പി.എ. പൗരൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും . ആക് ഷൻ കമ്മറ്റി ചെയർമാൻ ഇ.മനീഷ് അധ്യക്ഷനാകും .

2014 ൽ ആശുപ്രതി സ്ഥലമെടുപ്പ് കമ്മറ്റി ജനകീയ ധനസമാഹരണത്തിലൂടെ വൻ അഴിമതി നടത്തിയിട്ടും വിവിധ രാഷ്ട്രീയ പാർട്ടികൾ വിധേയരാഷ്ട്രീയത്തിന് വശംവദരായി അഴിമതിയെ വെള്ളപൂശുകയാണ് .പാനൂർ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയെന്ന വ്യാജ പ്രചരണം നടത്തി കോടികൾ പിരിച്ചെടുത്ത് അഴിമതി നടത്തി ഒരു സമൂഹത്തെയാകെ വഞ്ചിച്ച മുൻ മന്ത്രിയും , നിലവിലെ എം എൽ എയുമായ കെ.പി.മോഹനൻ രാഷ്ട്രീയ കേരളത്തിന് അപമാനമായി മാറി.

ഈ നിയോജക മണ്ഡലത്തിൽ നിന്നും ആരോഗ്യ മന്ത്രി വന്നിട്ടും താലൂക്ക് ആശുപത്രി എന്നത് വാഗ്ദാനത്തിൽ മാത്രം ഒതുങ്ങിയെന്നും ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.നാണു , ഇ.മനീഷ് , വി.പി.ജിതേഷ് , സുരേഷ പാറേങ്ങാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41375/taluk-hospital-land-acquisition-scam-public-meeting-on-10th-at-panur)