---
title: " ജീവിതമാണ് ലഹരി ; പുത്തൂരില്‍  ലഹരി വിരുദ്ധ സന്ദേശ സൈക്കിൽ റാലി "
english_title: "Life is intoxicating; Anti-drug message cycle rally in Puthur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41373/life-is-intoxicating-anti-drug-message-cycle-rally-in-puthur"
published_at: "2022-05-07T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627684a9b5ded_puthoor cycil rali.jpg"
keywords: []
---

#  ജീവിതമാണ് ലഹരി ; പുത്തൂരില്‍  ലഹരി വിരുദ്ധ സന്ദേശ സൈക്കിൽ റാലി 

> **Lead Summary:** **പാനൂർ: **ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി പുത്തൂർ കുണ്ടുങ്കര വയലിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൽ റാലി പാനൂർ പൊലിസ് ഓഫീസർ എം.പി. ആസാദ് ഫ്ളാഗ് ഓഫ് ചെയ്തു.

## Article Content

**പാനൂർ: **ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി പുത്തൂർ കുണ്ടുങ്കര വയലിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൽ റാലി പാനൂർ പൊലിസ് ഓഫീസർ എം.പി. ആസാദ് ഫ്ളാഗ് ഓഫ് ചെയ്തു.

        ജനമൈത്രി പൊലിസ് , എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണ ത്തോടെ പുത്തൂർ കുണ്ടുങ്കര വയൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രവും, സ്പോർട്ടിംഗ് ഫൈറ്റേഴ്സ് സ്പോർട്ട്സ് ക്ലബ്ബുമാണ് റാലി സംഘടിപ്പിച്ചത്.         

പാനൂർ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സമ്മേളനം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എം. നാണു അധ്യക്ഷനായി. എക്സൈസ് ഓഫീസർ വി.സി. സുകേഷ് കുമാർ സന്ദേശം കൈമാറി. അസി.എക്സൈസ് ഓഫീസർ ടി. രാഗേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, വി.സുരേന്ദ്രൻ , പി.കെ.ഷാഹുൽ ഹമീദ്, എൻ. അനിൽകുമാർ, രവീന്ദ്രൻ കുന്നോത്ത്, കെ.ജിയേഷ് , മുതുവന മുസ്തഫ സംസാരിച്ചു.

സൈക്കിളിൽ യൂനിഫോം അണിഞ്ഞ വിദ്യാർത്ഥികളും മോട്ടോർ സൈക്കിളിൽ യുവാക്കളും കേരളീയ വേഷത്തിൽ സ്ത്രീകളും അണിനിരന്ന റാലിക്ക് എം.എം. സുനിൽകുമാർ,കെ.പി. പ്രശാന്ത്, എം.എം. പ്രജീഷ്, പി.കെതിലകൻ ,എം.എം. വിജീഷ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41373/life-is-intoxicating-anti-drug-message-cycle-rally-in-puthur)