Featured

ചൊക്ലിയില്‍ യുവതിയായ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

News |
May 7, 2022 03:40 PM

പാനൂർ: ചൊക്ലിയില്‍ യുവതിയായ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചൊക്ലിക്കടുത്ത കീർത്തിക്കോട്ട് കുനിയിൽ ജോസ്ന ( 25 ) യേയും ആറു മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി .

ശനിയാഴ്ച രാവിലെ വാതിൽ തുറന്നിട്ടത് കണ്ട് വീട്ടുകാർ പരിശോധിച്ചപ്പോൾ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇലക്ട്രിഷ്യനായ നിവേദിൻറെ ഭാര്യയാണ് ജോസ്ന. , ആറു മാസം പ്രായമുള്ള മകൻ ദ്രുവിൻ എന്നിവരാണ് മരിച്ചത് .

വീടിനടുത്തുള്ള ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് . രാവില ഇരുവരെയും കാണാത്തതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു . ഇലക്ട്രീഷ്യനായ നിവേദിന്റെ ഭാര്യയാണ് ജോസ്ന . ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രിയില്‍ പോസ്റ്റ്‌ മോര്‍ട്ടം തുടങ്ങി .

A young mother and child are found dead in a well in Chokli

Next TV

Top Stories