---
title: "സമുദ്രസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നാവിക സേനയുടെ പങ്ക് നിര്‍ണായകമെന്ന്  രാഷ്ട്രപതി ദ്രൗപദി മുർമു ; ഏഴിമല നാവിക അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ് നടന്നു"
english_title: "President Droupadi Murmu Ezhimala Naval Academy Passing Out Parade Maritime Security Indian Navy Role Viksit Bharat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393628/ezhimala-naval-academy-passing-out-parade-president-murmu-maritime-security"
published_at: "2026-11-28T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0af765b7b9c_ezhimala-naval-academy-passing-out-parade-president-murmu-maritime-security.jpg"
keywords: ["Ezhimala Naval Academy", "Passing Out Parade", "President Droupadi Murmu", "Maritime Security", "Indian Navy"]
---

# സമുദ്രസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നാവിക സേനയുടെ പങ്ക് നിര്‍ണായകമെന്ന്  രാഷ്ട്രപതി ദ്രൗപദി മുർമു ; ഏഴിമല നാവിക അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** പരസ്പര ബന്ധിതമായ വര്‍ത്തമാന കാലത്ത് സമുദ്രസുരക്ഷ പ്രധാനമാണെന്നും അത് ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്ക് വലുതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

പരസ്പര ബന്ധിതമായ വര്‍ത്തമാന കാലത്ത് സമുദ്രസുരക്ഷ പ്രധാനമാണെന്നും അത് ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്ക് വലുതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ആഗോള വാണിജ്യത്തിന്റെ ഏറിയ പങ്കും സമുദ്രഗതാഗതത്തെ ആശ്രയിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ സമുദ്രസുരക്ഷയ്ക്ക് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുമായും ജനങ്ങളുടെ ദൈനംദിന ജീവിതവുമായും നേരിട്ടുള്ള ബന്ധമുണ്ട്. കപ്പല്‍ഗതാഗത്തിലുണ്ടാകുന്ന ഏത് തടസ്സവും ചരക്കുനീക്കത്തെ ബാധിക്കുകയും അതുവഴി ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നാവികസേനയുടെ സേവനം ജനങ്ങളുടെ ജീവിതവുമായും രാജ്യ സുരക്ഷയുമായും ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളെയും അവര്‍ക്ക് മികച്ച പിന്തുണ നല്‍കിയ കുടുംബങ്ങളെയും രാഷ്ട്രപതി അഭിനന്ദിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളില്‍ ഒട്ടേറെ വനിതകള്‍ ഉണ്ടെന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവരുടെ ധീരതയും കരളുറപ്പും രാജ്യത്തിനാകമാനം അഭിമാനവും മറ്റു പെണ്‍കുട്ടികള്‍ക്ക് മാതൃകയുമാണെന്നും അവര്‍ പറഞ്ഞു.

'ഇന്ത്യ അതിന്റെ തദ്ദേശീയ പ്രതിരോധ ശേഷി ക്രമാനുഗതമായി ശക്തിപ്പെടുത്തിവരികയാണ്. കൂടുതല്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. ഇത് സ്വാശ്രയത്വത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെയും, നമ്മുടെ എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവരുടെ കഴിവിലുള്ള നമ്മുടെ ആത്മവിശ്വാസത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.'

'ലോകം അഭൂതപൂര്‍വമായ വേഗതയിലാണ് മാറിക്കൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ യുദ്ധതന്ത്രങ്ങളുടെയും സമുദ്ര സുരക്ഷയുടെയും സ്വഭാവത്തെ വലിയ തോതില്‍ മാറ്റിമറിക്കുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന എല്ലാ വെല്ലുവിളികളെയും നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളുടെ പരിശീലനവും, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, പ്രതിബദ്ധതയും ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങളെ സജ്ജരാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- അവര്‍ പറഞ്ഞു.

'നിങ്ങള്‍ എപ്പോഴും പഠനം തുടരുകയും അറിവുകളും കഴിവുകളും നിരന്തരം നവീകരിക്കുകയും വേണം. ശക്തവും സമൃദ്ധവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ എല്ലാ ദേശീയ പരിശ്രമങ്ങളുടെയും ആത്യന്തിക ലക്ഷ്യം. 'വികസിത ഭാരതം' എന്ന കാഴ്ചപ്പാട് സാമ്പത്തിക വളര്‍ച്ചയിലോ വികസന സൂചികകളിലെ പുരോഗതിയിലോ മാത്രം ഒതുങ്ങുന്നതല്ല. ഓരോ പൗരനും സുരക്ഷിതത്വം അനുഭവിക്കാനും, അവസരങ്ങള്‍ ലഭിക്കാനും, അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കാനും കഴിയുന്ന ഒരു രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് അതിന്റെ വിവക്ഷ. വികസനത്തിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതും ഇതിന്റെ ഭാഗമാണ്'- അവര്‍ പറഞ്ഞു.വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച കേഡറ്റുകള്‍ക്ക് രാഷ്ട്രപതി മെഡലുകള്‍ സമ്മാനിച്ചു.

കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറര്‍ കൃഷ്ണ സ്വാമിനാഥന്‍, ദക്ഷിണ നാവിക കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍- ചീഫ് വൈസ് അഡ്മിറര്‍ സമീര്‍ സക്സേന തുടങ്ങിയവര്‍ സംബന്ധിച്ചു.

രാവിലെ എട്ടു മണിക്ക് ആരംഭിച്ച പാസ്സിംഗ് ഔട്ട് പരേഡ് 9.45 വരെ നീണ്ടു. രാവിലെ പത്തര മണിയോടെ നാവിക സേനയുടെ ഹെലിപ്പാഡില്‍ നിന്ന് രാഷ്ട്രപതിയെയും വഹിച്ചുള്ള വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നു. ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍, ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറര്‍ കൃഷ്ണ സ്വാമിനാഥന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി

റോജി എം ജോണ്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ, ദക്ഷിണ നാവിക കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍- ചീഫ് വൈസ് അഡ്മിറര്‍ സമീര്‍ സക്സേന, ഐജി എ അക്ബര്‍, ഡിഐജി കെ കാര്‍ത്തിക്, റൂറല്‍ എസ്പി ഉമേഷ് ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

English Summary: President Droupadi Murmu said that in today's interconnected world, maritime security is important and the Indian Navy has a major role in ensuring it. She was speaking after receiving the salute at the Passing Out Parade held at Ezhimala Naval Academy. A major share of global trade depends on sea transport. Therefore maritime security has a direct link with the economic growth of countries and the daily lives of people. Any disruption in shipping affects movement of goods and thereby paralyses public life. She said the service of the Indian Navy is linked to people's lives and national security. The President congratulated the cadets who completed training overcoming many challenges and the families who gave them excellent support. She said she was extremely happy that there were many women among the cadets who completed training, and their courage and determination are a pride for the whole country and a model for other girls. India is steadily strengthening its indigenous defence capability. More warships and submarines are being designed and built in India itself. She said new technologies are greatly changing the nature of warfare strategies and maritime security. Training, ability to adapt to situations and commitment will equip cadets to face any challenge. She said they should always continue learning and constantly update knowledge and skills. Building a strong, prosperous and developed India is the ultimate goal of all national efforts. The vision of Viksit Bharat is not limited to economic growth alone. It means creating a nation where every citizen can feel safe, get opportunities, and live with dignity and self-respect. The President presented medals to cadets who excelled in various fields. Kerala Governor Om Prakash Mathur, Higher Education Minister Roji M. John, Indian Navy Chief Admiral Krishna Swaminathan, Southern Naval Command Flag Officer Commanding-in-Chief Vice Admiral Sameer Saxena and others attended. The Passing Out Parade, which began at 8 am, lasted till 9.45 am. Around 10.30 am, the aircraft carrying the President flew from the Navy helipad towards Kannur International Airport. Governor, Navy Chief, Minister Roji M. John, Rajmohan Unnithan MP, V. Kunjikrishnan MLA and others gave a send-off.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393628/ezhimala-naval-academy-passing-out-parade-president-murmu-maritime-security)