---
title: "ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മാസ് ലേണേഴ്സ് ടെസ്റ്റ് നടത്തി തലശേരി സബ് ആർ ടി ഓഫീസ്"
english_title: "Thalassery Sub RTO Mass Learners Test 750 Applicants Driving Licence Delay College Of Engineering Venugopal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393627/thalassery-sub-rto-mass-learners-test-750-applicants"
published_at: "2026-11-28T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0af6034e1ac_thalassery-sub-rto-mass-learners-test-750-applicants.jpg"
keywords: ["Thalassery Sub RTO", "Mass Learners Test", "Driving Licence", "College Of Engineering", "Venugopal"]
---

# ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മാസ് ലേണേഴ്സ് ടെസ്റ്റ് നടത്തി തലശേരി സബ് ആർ ടി ഓഫീസ്

> **Lead Summary:** ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മാസ് ലേണേഴ്സ് ടെസ്റ്റുമായി തലശേരി സബ് ആർ.ടി ഓഫീസ്. തലശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ വച്ചാണ് മാസ്സ് ലേണേഴ്സ് ടെസ്റ്റ് നടത്തിയത്.

## Article Content

ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മാസ് ലേണേഴ്സ് ടെസ്റ്റുമായി തലശേരി സബ് ആർ.ടി ഓഫീസ്. തലശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ വച്ചാണ് മാസ്സ് ലേണേഴ്സ് ടെസ്റ്റ് നടത്തിയത്.

750 ഓളം പേർ മാസ് ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുത്തു. തലശ്ശേരി ജോയിൻ്റ് ആർ ടി ഒ വേണുഗോപാൽ, എം.വി.ഐമാരായ സുനീഷ് പി.വി, കെ.കെ.പ്രശാന്ത്, ബിജു എ എം വി ഐമാരായ അരുൺ, റിജേഷ് കൃഷ്ണൻ, ധനേഷ്, വിവേക് മിനിസ്റ്റീരിയൽ സ്റ്റാഫായ നിതിൻ, ഖാലിദ് മൂസ,അനുഷ രശ്മി എന്നിവർ നേതൃത്വം നൽകി.

എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ:വിനോദ് വട്ടക്കുളം, സുഭാഷ് എന്നിവരും സംബന്ധിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ലൈസൻസ് ലഭ്യതക്കുറവ് പരിഹരിക്കാനാണ് മാസ് ലേണേഴ്സ് ടെസ്റ്റ് സംഘടിപ്പിച്ചതെന്ന് ജോയിൻ്റ് ആർ.ടി.ഒ വേണുഗോപാൽ പറഞ്ഞു.

English Summary: Thalassery Sub RTO conducted a mass learners test to avoid delay in issuing driving licences. The mass learners test was held at Thalassery College of Engineering. Around 750 people participated in the mass learners test. Thalassery Joint RTO Venugopal, MVIs Suneesh P.V., K.K. Prashanth, Biju, AMVIs Arun, Rijesh Krishnan, Dhanesh, Vivek, ministerial staff Nitin, Khalid Moosa, Anusha Rashmi led the programme. Engineering College Principal Dr. Vinod Vattakkulam, Subhash and others also attended. Joint RTO Venugopal said the mass learners test was organised as per the directions of the Deputy Transport Commissioner to resolve the shortage in licence availability.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393627/thalassery-sub-rto-mass-learners-test-750-applicants)