---
title: "കണ്ണൂർ റയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ മാതാപിതാക്കൾക്കൊപ്പം കിടന്ന ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശിക്ക്  5 വർഷം തടവും, 10,000 രൂപ പിഴയും"
english_title: "Kannur Railway Station Platform Child Assault Case Mattannur Man 5 Years Jail 10000 Fine POCSO Court Prakashan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393619/kannur-railway-station-child-assault-case-mattannur-man-sentenced"
published_at: "2026-11-28T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08386c7d254_Untitled-3_copy.jpg"
keywords: ["Kannur Railway Station Case", "POCSO Court", "Mattannur", "5 Years Jail", "Child Safety"]
---

# കണ്ണൂർ റയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ മാതാപിതാക്കൾക്കൊപ്പം കിടന്ന ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശിക്ക്  5 വർഷം തടവും, 10,000 രൂപ പിഴയും

> **Lead Summary:** കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും, 10,000 രൂപ പിഴയും. മട്ടന്നൂർ എടയന്നൂർ കൊളോളത്തെ താമരവളപ്പിൽ പ്രകാശനെ ആണ് മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചത്. 2024 ഏപ്രിൽ 19-ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കി ടക്കുകയായിരുന്നു പെൺകുട്ടി. പശ്ചിമബംഗാൾ - ബർമ്മ അതിർത്തിയിൽ നിന്ന് ജോലി തേടി കണ്ണൂരിൽ എത്തിയ താണ് മാതാപിതാക്കൾ. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിട യിൽ പെൺകുട്ടി നിലവിളിച്ചു. അവിടെയുണ്ടായിരുന്ന റെയിൽവേ ക്ലീനിംഗ് സ്റ്റാഫ് ഓടിയെത്തിയതോടെ പ്രകാശൻ രക്ഷപ്പെട്ടു. അന്നത്തെ റെയിൽവേ എസ്.ഐയായിരുന്ന

## Article Content

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും, 10,000 രൂപ പിഴയും. മട്ടന്നൂർ എടയന്നൂർ കൊളോളത്തെ താമരവളപ്പിൽ പ്രകാശനെ ആണ് മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചത്. 2024 ഏപ്രിൽ 19-ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കി ടക്കുകയായിരുന്നു പെൺകുട്ടി. പശ്ചിമബംഗാൾ - ബർമ്മ അതിർത്തിയിൽ നിന്ന് ജോലി തേടി കണ്ണൂരിൽ എത്തിയ താണ് മാതാപിതാക്കൾ. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിട യിൽ പെൺകുട്ടി നിലവിളിച്ചു. അവിടെയുണ്ടായിരുന്ന റെയിൽവേ ക്ലീനിംഗ് സ്റ്റാഫ് ഓടിയെത്തിയതോടെ പ്രകാശൻ രക്ഷപ്പെട്ടു. അന്നത്തെ റെയിൽവേ എസ്.ഐയായിരുന്ന

ഇപ്പോഴത്തെ വളപട്ടണം സി.ഐ: പി. വിജേഷാണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ രണ്ട് സമുദായത്തിൽപ്പെട്ട വരാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ നാട്ടിൽ നിൽക്കാൻ കഴിയാതെ കണ്ണൂരിൽ എത്തിയതായിരുന്നു. എന്നാൽ സംഭവത്തിന് പിറകെ ഭയന്നുപോയ കുടുംബം നാട്ടിലേക്ക് തന്നെ തിരിച്ചു പോയി. കേസ് വിചാരണ നടക്കുമ്പോൾ കണ്ണൂരിലേക്ക് വരാൻ ആദ്യം കുടുംബം വിസമ്മതിച്ചു. പോലീസ് ഇവരുടെ ജന്മനാട്ടിലെത്തി കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങിക്കുകയും മാതാപിതാക്കളെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്‌തു. തുടർന്ന് പോലീസ് തന്നെ കുടുംബത്തിന് കണ്ണൂരിൽ താമസിക്കാൻ സൗകര്യമൊരുക്കിയാണ് വിചാരണ നടപടി പൂർത്തീകരിച്ചത്. അതിന് പോലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

English Summary: In the case of attempting to harm a seven-year-old girl who was sleeping with her parents on the platform of Kannur Railway Station, the accused has been sentenced to five years imprisonment and a fine of Rs 10,000. Mattannur POCSO Court sentenced Prakashan (51) of Thamaravalappil, Kololam, Edayannur, Mattannur. The incident that led to the case took place on the night of 19 April 2024. The child was sleeping with her parents on platform number one. When the child cried out, the railway cleaning staff present there rushed in, after which Prakashan fled. The case was investigated by P. Vijesh, who was then the Railway SI and is now the Valapattanam CI. After the incident, the frightened family returned to their native place. When the trial was going on, the family initially refused to come to Kannur. Police reached their native place, collected the child's birth certificate and counselled the parents. Subsequently, the police themselves arranged accommodation for the family in Kannur and completed the trial proceedings. The court also appreciated the police for this.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393619/kannur-railway-station-child-assault-case-mattannur-man-sentenced)