---
title: "ശക്തമായ കാറ്റും മഴയും ; പൊന്ന്യം, കുണ്ടു ചിറ, മൂഴിക്കര ഭാഗങ്ങളിൽ നശിച്ചത് ആയിരത്തിലേറെ വാഴകൾ"
english_title: "Ponniyam Kunduchira Moozhikkara Banana Crop Loss Strong Wind Rain 1000 Plants Destroyed Karshaka Sangham Visit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393617/ponniyam-kunduchira-moozhikkara-banana-crop-loss-wind-rain"
published_at: "2026-11-28T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ae75613113_Untitled-7_copy.jpg"
keywords: ["Ponniyam Crop Loss", "Kunduchira", "Moozhikkara", "Banana Plants Destroyed", "Karshaka Sangham"]
---

# ശക്തമായ കാറ്റും മഴയും ; പൊന്ന്യം, കുണ്ടു ചിറ, മൂഴിക്കര ഭാഗങ്ങളിൽ നശിച്ചത് ആയിരത്തിലേറെ വാഴകൾ

> **Lead Summary:** മൂഴിക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൊന്ന്യം കുണ്ടുചിറ, മൂഴിക്കര പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. കുലച്ചതും കുലയ്ക്കാറായതുമായ ആയിരത്തോളം വാഴകളാണ് കാറ്റിൽ പൊട്ടിവീണത്.

## Article Content

മൂഴിക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പൊന്ന്യം കുണ്ടുചിറ, മൂഴിക്കര പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. കുലച്ചതും കുലയ്ക്കാറായതുമായ ആയിരത്തോളം വാഴകളാണ് കാറ്റിൽ പൊട്ടിവീണത്.

കുണ്ടുചിറയിൽ മാത്രം 600ലധികം വാഴകൾ നശിച്ചു. മീത്തലേ വീട്ടിൽ കണ്ട്യൻ രാഘവന്റെ 150 വാഴകളും അജിയുടെ 250 വാഴകളും അനീഷിന്റെ 100 വാഴകളും ഓടയിൽ ഭാസ്കരന്റെ 50 വാഴകളും രാജീവന്റെ 25 വാഴകളും നശിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം പി. ജയേന്ദ്രന്റെ ചുണ്ടങ്ങാപൊയിലിലെ വീട്ടുവളപ്പിലെ നൂറോളം വാഴകളും നശിച്ചിട്ടുണ്ട്.

കുട്ടി മാക്കൂൽ പെരിങ്ങളം ഭാഗത്തെ ചാലിദാസന്റെ അടക്കം നിരവധി കർഷകരുടെ വാഴകളും നശിച്ചു. കർഷക സംഘം തലശ്ശേരി ഏരിയാ സിക്രട്ടറി പി.പി. സനിൽ, പൊന്ന്യം വില്ലേജ് സിക്രട്ടറി സുഗീഷ് പുല്ലോടി, വില്ലേജ് പ്രസിഡണ്ട് പി പവിത്രൻ, ജോ : സിക്രട്ടറി സി.ബാലകൃഷ്ണൻ എന്നിവർ പൊന്ന്യം പ്രദേശവും, കർഷക സംഘം നേതാക്കളായ സി.ഗോപാലൻ, പ്രനിൽ തുടങ്ങിയവർ മൂഴിക്കര പ്രദേശവും സന്ദർശിച്ചു.

English Summary: Strong wind and rain the other day caused widespread crop loss in Ponniyam, Kunduchira and Moozhikkara areas. Around a thousand banana plants that had bunched and were about to bunch fell in the wind. More than 600 banana plants were destroyed in Kunduchira alone. 150 banana plants of Kandyan Raghavan of Meethale Veettil, 250 of Aji, 100 of Aneesh, 50 of Odail Bhaskaran and 25 of Rajeev were destroyed. Around a hundred banana plants in the house compound at Chundangapoyil of Kathirur Grama Panchayat 15th ward member P. Jayendran were also destroyed. Banana plants of many farmers including Chalidasan of Kutti Makkool Peringalam area were also destroyed. Karshaka Sangham Thalassery Area Secretary P.P. Sanil, Ponniyam Village Secretary Sugeesh Pullodi, Village President P. Pavithran, Joint Secretary C. Balakrishnan visited Ponniyam area, and Karshaka Sangham leaders C. Gopalan, Pranil and others visited Moozhikkara area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393617/ponniyam-kunduchira-moozhikkara-banana-crop-loss-wind-rain)