---
title: "ചമ്പാട് മേഖലയിൽ വാഴ കർഷകരുടെ നെഞ്ചുലച്ച്  കാട്ടുപന്നികൾക്കു പുറമെ  കാറ്റും ; 125 ഓളം കുലച്ച വാഴകൾ നശിച്ചു"
english_title: "Champad Banana Farming Crop Loss Strong Wind Wild Boar Puzhakkol Mohanan Nendran Banana 125 Plants Destroyed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393600/champad-banana-crop-loss-wind-wild-boar-125-plants"
published_at: "2026-11-28T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ac844a7855_champad-banana-crop-loss-wind-wild-boar-125-plants.jpg"
keywords: ["Champad Banana Farming", "Crop Loss", "Wild Boar", "Strong Wind", "Puzhakkol Mohanan"]
---

# ചമ്പാട് മേഖലയിൽ വാഴ കർഷകരുടെ നെഞ്ചുലച്ച്  കാട്ടുപന്നികൾക്കു പുറമെ  കാറ്റും ; 125 ഓളം കുലച്ച വാഴകൾ നശിച്ചു

> **Lead Summary:** ചമ്പാട്: ഏറെ പ്രതീക്ഷയോടെ ആറുമാസം മുമ്പ് നട്ടുവളർത്തിയ വാഴകളാണ് കാറ്റിന്റെ ശക്തിയിൽ കടപുഴകി വീണത്. ഇരുന്നൂറോളം നേന്ത്രവാഴകളാണ് മോഹനൻ സ്വന്തം അധ്വാനവും സമയവും ചെലവഴിച്ച് പരിപാലിച്ചിരുന്നത്.

## Article Content

ചമ്പാട്: ഏറെ പ്രതീക്ഷയോടെ ആറുമാസം മുമ്പ് നട്ടുവളർത്തിയ വാഴകളാണ് കാറ്റിന്റെ ശക്തിയിൽ കടപുഴകി വീണത്. ഇരുന്നൂറോളം നേന്ത്രവാഴകളാണ് മോഹനൻ സ്വന്തം അധ്വാനവും സമയവും ചെലവഴിച്ച് പരിപാലിച്ചിരുന്നത്.

ഇതിൽ 125 എണ്ണവും നിലംപൊത്തി. ചമ്പാട് മേഖലയിൽ കാട്ടുപന്നികൾ കൃഷിക്ക് ഭീഷണി സൃഷ്ടിക്കുമ്പോഴാണ് കാലാവസ്ഥയും കർഷകരെ ചതിക്കുന്നത്.

കഴിഞ്ഞ ദിവസം മുൻ വാർഡംഗം കൂടിയായ അരയാക്കൂൽ തോട്ടുമ്മലിലെ കെ.ബിജുവിൻ്റെ നൂറോളം വാഴകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു.മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കുലച്ച വാഴകളുടെ വിളവെടുപ്പിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത പ്രഹരമുണ്ടായത്.

English Summary: Strong wind that lashed the Champad region the other day caused widespread crop loss. The nendran banana cultivation carefully maintained by Puzhakkol Mohanan near Muthuvanayi Madappura in Champad was destroyed in the wind. Around 125 banana plants that had bunched and were about to bunch fell to the ground. The plants, planted with great hope six months ago, were uprooted by the force of the wind. Mohanan had been maintaining around 200 nendran banana plants spending his own labour and time. Of these, 125 fell down. While wild boars are posing a threat to farming in the Champad region, the weather too is letting farmers down. The other day, a herd of wild boars had destroyed around 100 banana plants of K. Biju of Arayakkool Thottummal, who is also a former ward member. The unexpected blow came while waiting to harvest the bunched bananas hoping for a good yield.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393600/champad-banana-crop-loss-wind-wild-boar-125-plants)