---
title: "മാണ്ഡ്യയിൽ വാഹനാപകടം ; കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ യുവതിയടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം"
english_title: "Mysuru Mandya National Highway Accident Three Malayalis Killed Kozhikode Bengaluru Tipper Lorry Basim Lifas MIMS Mandya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393594/mysuru-mandya-highway-accident-three-malayalis-killed"
published_at: "2026-11-28T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ab3d0b02c5_mysuru-mandya-highway-accident-three-malayalis-killed.jpg"
keywords: ["Mysuru Mandya Accident", "Three Malayalis Killed", "Kozhikode Bengaluru", "Tipper Lorry", "MIMS Mandya"]
---

# മാണ്ഡ്യയിൽ വാഹനാപകടം ; കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ യുവതിയടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** മൈസൂർ-മാണ്ഡ്യ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ബാസിം, ലിഫാസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

## Article Content

മൈസൂർ-മാണ്ഡ്യ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ബാസിം, ലിഫാസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ മാണ്ഡ്യ മിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English Summary: Three Malayalis were killed in a road accident on the Mysuru-Mandya National Highway while travelling from Kozhikode to Bengaluru. Their vehicle reportedly rammed into a parked tipper lorry, with police suspecting the driver may have fallen asleep. The bodies have been shifted to the mortuary at MIMS Hospital in Mandya.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393594/mysuru-mandya-highway-accident-three-malayalis-killed)