---
title: "വ്യാപാരി വ്യവസായി സമിതി ചൊക്ലി യൂണിറ്റ് ഓഫീസ് കെട്ടിടോദ്ഘാടനം നാളെ"
english_title: "Chokli Vyapari Vyavasayi Samithi Unit Office Building Inauguration V Gopinath Chokli BRC Vyaparamithra Ganamela"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393580/chokli-vyapari-vyavasayi-samithi-unit-office-inauguration"
published_at: "2026-11-28T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a9cc787f98_1001512226.jpg"
keywords: ["Chokli Vyapari Samithi", "Unit Office Inauguration", "V Gopinath", "Chokli BRC", "Vyaparamithra"]
---

# വ്യാപാരി വ്യവസായി സമിതി ചൊക്ലി യൂണിറ്റ് ഓഫീസ് കെട്ടിടോദ്ഘാടനം നാളെ

> **Lead Summary:**  ചൊക്ലി :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചൊക്ലി യൂണിറ്റ് ചൊക്ലി ബിആർസിക്കു സമീപം പുതുതായി നിർമിച്ച ഓഫീസ് കെട്ടിടം ഞായറാഴ്ച വൈകിട്ട് 3.30ന് സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥ് ഉദ്ഘാടനംചെയ്യും. സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻ ചൊക്ലിയിലെ പ്രധാന വ്യാപാരിയായിരുന്ന വി എ മുകുന്ദന്റെ ഫോട്ടോ അനാച്ഛാദനം നടത്തും. ജില്ലാ ട്രഷറർ ഹമീദ് ഹാജി വ്യാപാരമിത്ര അപേക്ഷ സ്വീകരിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെസഹദേവൻ ആദ്യകാല വ്യാപാരികളെ ആദരിക്കും. വിവിധ കലാപരിപാടികളും വ്യാപാരികളുടെ മക്കൾ അവതരിപ്പിക്കുന്ന ഗാനമേളയും ജാനുവേടത്തി -കേളപ്പേട്ടൻ ഹാസ്യ പരിപാടിയും അരങ്ങേറും. വ്യാപാരമിത്രയിൽ അംഗങ്ങളായ വ്യാപാരികളുടെ കുടിശ്ശിക അടവ് സ്വീകരിക്കാനായി ഉദ്ഘാടനവേദിക്കു സമീപം പ്രത്യേക കൗണ്ടർ ഒരുക്കും. വാർത്താസമ്മേളനത്തിൽ ഇ. റിഹാജ്, സി കെ ജവാസ്, ബാബു മെക്സിക്കോ, പി ആസിഫ് മഹിമ, വി പി നാദിൽ മഹിമ, ഒകെ സാദിഖ്, പി എം പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

## Article Content

 ചൊക്ലി :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചൊക്ലി യൂണിറ്റ് ചൊക്ലി ബിആർസിക്കു സമീപം പുതുതായി നിർമിച്ച ഓഫീസ് കെട്ടിടം ഞായറാഴ്ച വൈകിട്ട് 3.30ന് സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥ് ഉദ്ഘാടനംചെയ്യും. സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻ ചൊക്ലിയിലെ പ്രധാന വ്യാപാരിയായിരുന്ന വി എ മുകുന്ദന്റെ ഫോട്ടോ അനാച്ഛാദനം നടത്തും. ജില്ലാ ട്രഷറർ ഹമീദ് ഹാജി വ്യാപാരമിത്ര അപേക്ഷ സ്വീകരിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെസഹദേവൻ ആദ്യകാല വ്യാപാരികളെ ആദരിക്കും. വിവിധ കലാപരിപാടികളും വ്യാപാരികളുടെ മക്കൾ അവതരിപ്പിക്കുന്ന ഗാനമേളയും ജാനുവേടത്തി -കേളപ്പേട്ടൻ ഹാസ്യ പരിപാടിയും അരങ്ങേറും. വ്യാപാരമിത്രയിൽ അംഗങ്ങളായ വ്യാപാരികളുടെ കുടിശ്ശിക അടവ് സ്വീകരിക്കാനായി ഉദ്ഘാടനവേദിക്കു സമീപം പ്രത്യേക കൗണ്ടർ ഒരുക്കും. വാർത്താസമ്മേളനത്തിൽ ഇ. റിഹാജ്, സി കെ ജവാസ്, ബാബു മെക്സിക്കോ, പി ആസിഫ് മഹിമ, വി പി നാദിൽ മഹിമ, ഒകെ സാദിഖ്, പി എം പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

English Summary: The newly constructed office building of the Kerala State Vyapari Vyavasayi Samithi Chokli Unit, near Chokli BRC, will be inaugurated on Sunday at 3.30 pm by Samithi State Treasurer V. Gopinath. Samithi District Secretary P.M. Sugunaundan, who was a leading trader in Chokli. District Treasurer Hameed Haji will receive Vyaparamithra applications. District Vice President K.K. Sahadevan will honour early traders. Various cultural programmes, a ganamela presented by children of traders, and the Januvedathi - Kelappettan comedy programme will be staged. A special counter will be arranged near the inaugural venue to receive dues payment from traders who are members of Vyaparamithra. E. Rihaj, C.K. Jawas, Babu Mexico, P. Asif Mahima, V.P. Nadil Mahima, O.K. Sadiq, P.M. Praveen Kumar participated in the press conference.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393580/chokli-vyapari-vyavasayi-samithi-unit-office-inauguration)