---
title: "പൂജാ ബമ്പറിൽ റെക്കോഡ് വിൽപ്പന ; അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു, നറുക്കെടുപ്പ് ഇന്ന്"
english_title: "Pooja Bumper BR 112 Lottery Draw Today Gorky Bhavan Thiruvananthapuram First Prize 12 Crore Kerala Lottery Results"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393515/pooja-bumper-br-112-lottery-draw-today-12-crore"
published_at: "2026-11-28T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a56efcfc4d_pooja-bumper-br-112-lottery-draw-today-12-crore.jpg"
keywords: [": Pooja Bumper", "BR 112", "Kerala Lottery", "Pooja Bumper Result", "Gorky Bhavan"]
---

# പൂജാ ബമ്പറിൽ റെക്കോഡ് വിൽപ്പന ; അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു, നറുക്കെടുപ്പ് ഇന്ന്

> **Lead Summary:** തിരുവോണം ബംബറിന് പിന്നാലെ കേരള ഭാഗ്യക്കുറിയു ടെ പൂജാ ബംബർ ടിക്കറ്റ് വില്പനയിലും സർക്കാരിന് 'ലോട്ടറി..!'. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു. 12 കോടി രൂപ ഒന്നാംസമ്മാനമുള്ള ബംബർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് ഇന്നാണ്. കഴിഞ്ഞവർഷം 40 ലക്ഷം ടിക്കറ്റുകളിൽ 39,10,660 ടിക്കറ്റുകളാ ണ് വിറ്റിരുന്നത്.

## Article Content

തിരുവോണം ബംബറിന് പിന്നാലെ കേരള ഭാഗ്യക്കുറിയു ടെ പൂജാ ബംബർ ടിക്കറ്റ് വില്പനയിലും സർക്കാരിന് 'ലോട്ടറി..!'. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു. 12 കോടി രൂപ ഒന്നാംസമ്മാനമുള്ള ബംബർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് ഇന്നാണ്. കഴിഞ്ഞവർഷം 40 ലക്ഷം ടിക്കറ്റുകളിൽ 39,10,660 ടിക്കറ്റുകളാ ണ് വിറ്റിരുന്നത്.

2023- 2024- 45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചി രുന്നു. എന്നാൽ ആറുലക്ഷത്തോളം ടിക്കറ്റുകൾ രണ്ടു വർഷവും ബാക്കിയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞവർഷം അച്ചടി കുറച്ച് 40 ലക്ഷം ടിക്കറ്റുകളാക്കിയത്. ഈ വർഷം എല്ലാ ബംബർ ടിക്കറ്റുകളുടെയും വില്പന റെക്കോഡായിരുന്നു. പ്രതിദിന ലോട്ടറി ടി ക്കറ്റുകൾ 10 ലക്ഷം വരെ ബാക്കിയായിരുന്ന എപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പോലും ബംബർ ടിക്കറ്റുകൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടിരുന്നു. 12കോടി രൂപ ഒന്നാംസമ്മാനവും ടിക്കറ്റ് വില 300 രൂപയുമായിരുന്ന വിഷു ബംബർ 45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് മുഴുവനും വിറ്റിരുന്നു. കഴിഞ്ഞവർഷമത് 42.87 ലക്ഷമായിരുന്നു. തൊട്ടുപിന്നാലെ പുറത്തിറങ്ങിയ മൺസൂർ ബംബർ ടിക്കറ്റ് 40 ലക്ഷമായിരുന്നു വിറ്റത്. 10 ലക്ഷം രൂപ ഒന്നാം സമ്മാനമായി നൽകിയ ടിക്കറ്റിന്റെ വില 250 രൂപയായിരുന്നു. കഴിഞ്ഞവർഷം 34 ലക്ഷം ടിക്കറ്റുകൾ വിറ്റിടത്താണ് ആറുലക്ഷം ടിക്കറ്റിന്റെ വർധനയുണ്ടായത്.

അതിനുശേഷം പുറത്തിറങ്ങിയ തിരുവോണം ബംബറിലും ചരിത്രവില്പന നടന്നു. ഇതാദ്യമായി 30 കോടിരൂപ ഒന്നാം സമ്മാനം നൽകുന്നതായിരുന്നു ഇത്തവണത്തെ തിരുവോണം ബംബർ. 500 രൂപ വിലയുള്ള ടിക്കറ്റ് 90 ലക്ഷമായിരുന്നു അച്ചടിച്ചത്. മുഴുവനും വിറ്റ് കമ്മിഷനും സമ്മാനവും കഴിച്ചുള്ള ലാഭം മാത്രം 241.20 കോടി രൂപ ഖജനാവിലെത്തി. 25 കോടി രൂപ ഒന്നാംസമ്മാനമായ ക്രിസ്മസ് ബംബറും വിപണിയിലെത്തി

English Summary: This year's Pooja Bumper (BR 112) draw of the State Lottery Department will be held today afternoon. The draw will be held at 2 pm at Gorky Bhavan, Thiruvananthapuram. The first prize is Rs 12 crore. Second prize of Rs 50 lakh for 10 people and third prize of Rs 5 lakh for 10 people will be given. Fourth prize of Rs 3 lakh for five people and fifth prize of Rs 2 lakh each for 10 people will be given. Consolation prize of Rs 1 lakh each will be given to 4 people. Meanwhile, the prize structure is such that Rs 5000 will be given to 8100 people, Rs 1000 to 64800 people, Rs 500 to 1,29,600 people and Rs 300 to 1,40,400 people. A total of Rs 39,11,20,000 will be given as prizes. Ticket price is Rs 300. The Lottery Department warned not to believe messages coming via phone or letters asking for registration fee, processing fee, GST, tax, security deposit etc. in the name of having won a prize. Lottery Department Director K. Impashekhar informed not to share personal information like bank account details, debit/credit card details, OTP, UPI PIN, Aadhaar number etc. with strangers.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393515/pooja-bumper-br-112-lottery-draw-today-12-crore)